കോഴിക്കോട്: ബാങ്ക് വായ്പ തിരിച്ചടക്കാനാകാതെ സംസ്ഥാനത്ത് 400 അക്ഷയ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. അക്ഷയ കേന്ദ്രങ്ങള്‍ക്ക് ലഭിക്കേണ്ട സര്‍ക്കാര്‍ വിഹിതം വൈകിയതാണ് ഇതിനു കാരണം. ഐ.ടി. മിഷന്റെ പദ്ധതിപ്രകാരം കമ്പ്യൂട്ടറുകളും മറ്റും വായ്പയെടുത്ത് അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങിയവരാണ് പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെ പ്രതിസന്ധിയിലായത്.
വൈദ്യുതി, ടെലിഫോണ്‍ ചാര്‍ജ്, മുറി വാടക എന്നിവ നല്കാന് പോലും കഴിയാതായി. ഇ-സാക്ഷരത പദ്ധതിപ്രകാരം ഒരു പഠിതാവില്നിന്ന് 40 രൂപ നേരിട്ടും 80 രൂപ സര്‍ക്കാര്‍ വിഹിതമായും ലഭിക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. സര്‍ക്കാര്‍ വിഹിതം ബാങ്ക് വഴി ബന്ധിപ്പിക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ വിഹിതം വൈകി പ്രതീക്ഷിച്ച വരുമാനം ലഭിച്ചതുമില്ല.
ഇ-വിദ്യ, ഇ-ജില്ല, ഇ-മണല്‍, ഇ-ഫയല്‍, റേഷന്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷ്വറന്‍സ് തുടങ്ങി പല പദ്ധതികളും അക്ഷയവഴി നടപ്പാക്കിയെങ്കിലും സംരംഭകര്‍ക്ക് വിഹിതം നീക്കിവച്ചില്ല. ഇ-ജില്ല പദ്ധതിപ്രകാരം 60 ലക്ഷം സര്‍ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. ഇതിലൂടെ ആറുകോടിയാണ് സര്‍ക്കാരിന് ലഭിച്ചത്.
അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ മുന്നോട്ടുവന്നവര്‍ പലിശയ്ക്ക് പണം വാങ്ങി ബാങ്ക് വായ്പ അടയ്ക്കേണ്ട ഗതികേടിലാണ്. അക്ഷയ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനുള്ള സംരംഭകരുടെ തീരുമാനം സര്‍ക്കാരിന്റെ പല പദ്ധതികള്‍ക്കും തിരിച്ചടിയാകുമെന്ന് ആശങ്കയുണ്ട്. ഇതിനിടെ മലപ്പുറം ജില്ലയിലെ അക്ഷയ സംരംഭകരുടെ കടം എഴുതിത്തള്ളിയെങ്കിലും മറ്റു ജില്ലകള്‍ പരിഗണനയില്‍ വന്നില്ല.
അക്ഷയകേന്ദ്രങ്ങളിലൂടെ ലഭ്യമായിരുന്ന സര്‍ക്കാര്‍ സേവനങ്ങള്‍ സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാനുള്ള നീക്കമാണ് അക്ഷയകേന്ദ്രങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് സംരംഭകരുടെ ആരോപണം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : Kerala, Kozhikode, IT Mission, Government, Close, Aaksha Centers Face Liability; 400 center has closed, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.