മെയ് 14ന് അക്ഷയ തൃതീയ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷം നടക്കുമോ എന്ന ആശങ്കയില്‍ സ്വര്‍ണ വ്യാപാരികള്‍
Apr 30, 2021, 16:58 IST
കൊച്ചി: (www.kvartha.com 30.04.2021) മെയ് 14ന് അക്ഷയ തൃതീയ ആഘോഷം. സാധാരണഗതിയില്‍ വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഈ ദിവസം ജ്വല്ലറികളില്‍ സ്വര്‍ണം എടുക്കാന്‍ എത്തുന്നവരുടെ തിരക്കായിരിക്കും. നല്ല കച്ചവടവും ഉണ്ടാകും. എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ പോലെ ഇത്തവണയും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷം നടക്കുമോ എന്ന ആശങ്കയിലാണ് സ്വര്‍ണ വ്യാപാരികള്‍.
കേരളത്തിലെ സ്വര്‍ണ വ്യാപാര മേഖലയെ സംബന്ധിച്ചടത്തോളം ഓണം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ ദിനത്തിലാണ്. ഇത്തവണ ഈദ് ആഘോഷം കൂടി അടുത്തടുത്ത ദിവസങ്ങളില്‍ വരുന്നതിനാല്‍ ലോക് ഡൗണ്‍ ഇല്ലെങ്കില്‍ അക്ഷയ തൃതീയ ദിനത്തില്‍ നല്ല വ്യാപാരം തന്നെ നടക്കുമായിരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു.
Keywords: Akshaya Tritiya on May 14: Gold traders worried over celebrations in the wake of Covid expansion, Kochi, News, Gold, Celebration, Lockdown, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.