Al Hashimi | ചികിത്സക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുന്ന കാന്തപുരം എപി അബൂബകര്‍ മുസ്ലിയാരെ സന്ദര്‍ശിച്ച് യുഎഇ പ്രസിഡന്റിന്റെ മത കാര്യ ഉപദേഷ്ടാവ് ഡോ. സഈദ് അലി അബ്ദുര്‍ റഹ് മാന്‍ അല്‍ ഹാശിമി
Nov 24, 2022, 16:16 IST
കോഴിക്കോട്: (www.kvartha.com) ആശുപത്രിയിലെ ചികിത്സക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുന്ന ഇന്‍ഡ്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബകര്‍ മുസ്ലിയാരെ യുഎഇ പ്രസിഡന്റിന്റെ മത കാര്യ ഉപദേഷ്ടാവ് ഡോ. സഈദ് അലി അബ്ദുര്‍ റഹ് മാന്‍ അല്‍ ഹാശിമി സന്ദര്‍ശിച്ചു. യൂറോപ്-ഏഷ്യന്‍ രാജ്യങ്ങളിലെ നിരവധി ഉന്നത ഇസ്ലാമിക സര്‍വകലാശാലകളുടെ ഉപദേഷ്ടാവും സ്ഥാപകാംഗവുമായ ഹാശിമി ലോകത്തെ നിരവധി അകാദമിക് സ്ഥാപനങ്ങളുമായി മര്‍കസിനെ ബന്ധിപ്പിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.
മര്‍കസുമായുമുള്ള തന്റെ ദീര്‍ഘകാല ബന്ധം സംസാരത്തിനിടെ ഓര്‍ത്തെടുത്ത അദ്ദേഹം കേരളത്തിലെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടുവന്നത് ശൈഖ് അബൂബകറിന്റെ ഉന്നതമായ കാഴ്ചപ്പാടുകളും നിശ്ചയദാര്‍ഢ്യവും കര്‍മോത്സുകതയുമാണെന്നും വ്യക്തമാക്കി. ശൈഖ് അബൂബകറിന്റെ വൈജ്ഞാനിക-സേവന-സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ അസൂയാവഹമായ മാറ്റങ്ങളാണ് ഇന്‍ഡ്യയില്‍ ഉണ്ടായതെന്നും അദ്ദേഹത്തിനു വേണ്ടിയുള്ള പ്രാര്‍ഥനകള്‍ നമ്മുടെ ബാധ്യതയാണെന്നും അറിയിച്ചു.
അധികം വൈകാതെ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് ശൈഖ് അബൂബകര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. വെള്ളിയാഴ്ച മര്‍കസ് നോളജ് സിറ്റിയിലെ മസ്ജിദില്‍ നടക്കുന്ന ജുമുഅയിലും അലി അല്‍ ഹാശിമി പങ്കെടുക്കും.
Keywords: Al Hashimi visited Kanthapuram, Kozhikode, News, Treatment, Kanthapuram AP Aboobaker Musliyar, Visit, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.