Anniversary | ആലക്കോട് ജനതാ തിയേറ്റേഴ്‌സ് വാര്‍ഷികാഘോഷം ഏപ്രില്‍ 16 ന്

 


പയ്യന്നൂര്‍: (www.kvartha.com) ആലക്കോട് ജനതാ തിയറ്റേഴ്‌സ് നാല്‍പത്തിയഞ്ചാം വാര്‍ഷികാഘോഷവും, വിഷുദിന പരിപാടിയും കണിക്കൊന്ന 2023 ഏപ്രില്‍ 16 ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് മനിയേരി കുഞ്ഞപ്പന്‍ നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എം വിജിന്‍ എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

Anniversary | ആലക്കോട് ജനതാ തിയേറ്റേഴ്‌സ് വാര്‍ഷികാഘോഷം ഏപ്രില്‍ 16 ന്

കെ കെ കുഞ്ഞികൃഷ്ണന്‍, കെ വി സുരേഷ് ബാബു, എം ടി അന്നൂര്‍, മാധവന്‍ പുറച്ചേരി തുടങ്ങിയവര്‍ സംസാരിക്കും. കഴിഞ്ഞ 45 വര്‍ഷക്കാലമായി നാടിന്റെ കലാ കായിക പ്രവര്‍ത്തനങ്ങളിലും നാടിന്റെ വിവിധങ്ങളായ വികസന പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കൊടുത്തു പ്രവര്‍ത്തിച്ചുവരുന്ന ആലക്കാട് ജനതാ തിയറ്റേഴ്‌സിന്റെ ഈ വര്‍ഷത്തെ വാര്‍ഷികാഘോഷവും വിഷുദിന പരിപാടിയും കണിക്കൊന്നയും ഈ വരുന്ന ഏപ്രില്‍ 16ന് ഞായറാഴ്ച വൈകുന്നേരം ആറു മണിമുതല്‍ മനിശ്ശേരി കുഞ്ഞപ്പന്‍ നഗറില്‍ വിവിധ പരിപാടികളോടെ നടക്കും.

പ്രഥമ ക്ലബ് കമിറ്റി അംഗങ്ങളായ കെ എം രാഘവന്‍ നമ്പ്യാര്‍, എം പി ശശിധരന്‍, എം ഈശ്വരന്‍ നമ്പൂതിരി, കൃഷ്ണന്‍ തുടങ്ങിയവരേയും ആദ്യകാല ബാലവാടി ഹെല്‍പര്‍ ആയി പ്രവര്‍ത്തിച്ച ടി വി ശാരദ എന്നിവരെയും ചടങ്ങില്‍ വെച്ച് ആദരിക്കും. കെ വി സുരേഷ് ബാബു, പി വി ബാബു, കെ കെ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Keywords:  Alakode Janata Theaters Anniversary Celebration on 16th April, Kannur, News, Alakode, Payyannur, Inauguration, Press Meet, Vishu, M Vijin, Kerala.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia