Found Dead | കുട്ടനാട് 7-ാം ക്ലാസ് വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Oct 11, 2023, 07:51 IST
ആലപ്പുഴ: (KVARTHA) വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടനാട് കൈനകരി പഞ്ചായതിലെ 5-ാം വാര്‍ഡില്‍ ചേന്നങ്കരി ചാലച്ചിറ വീട്ടില്‍ ആര് നിരഞ്ജന ആണ് മരിച്ചത്.
വീട്ടിനകത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ കുട്ടിയെ കൈനകരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ ചൊവ്വാഴ്ച രാത്രി 7 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടമംഗലം എസ്എന്‍ഡിപി ഹയര്‍ സെകന്‍ഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്
വൈകുന്നേരം സ്കൂള്‍ വിട്ടു വീട്ടിലെത്തിയശേഷമാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു. മുത്തശ്ശി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഏറെ നേരമായിട്ടും കുട്ടി മുറിക്ക് പുറത്ത് വരാത്തതിനെ തുടര്‍ന്ന് മുത്തശ്ശി കയറി നോക്കുകയായിരുന്നു. അപ്പോള്‍ അബോധാവസ്ഥയിലായിരുന്നുവെന്നാണ് വിവരം.
പൊലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു. എന്താണ് മരണ കാരണമെന്ന് വ്യക്തമല്ല. പോസ്റ്റുമോര്‍ടം റിപോര്‍ട് വന്നതിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ അറിയാനാവൂവെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.