Confiscation Notice | 'മരണത്തിന് ഉത്തരവാദി സര്‍കാരാണെന്ന് ആരോപിച്ച് കുട്ടനാട്ടില്‍ ജീവനൊടുക്കിയ നെല്‍ക്കര്‍ഷകന്‍ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോടീസ്'
Jan 11, 2024, 08:45 IST
ആലപ്പുഴ: (KVARTHA) കുട്ടനാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നെല്‍ക്കര്‍ഷകന്‍ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോടീസ്. പ്രസാദിന്റെ ഭാര്യ ഓമന, പട്ടികജാതി - പട്ടികവര്‍ഗ വികസന കോര്‍പറേഷനില്‍ നിന്നെടുത്ത വായ്പ കുടിശ്ശികയായതിന്റെ പേരിലാണ് നടപടി. പ്രസാദിന്റെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലവും വീടും ജപ്തി ചെയ്യും എന്നറിയിച്ചാണ് നോടീസ്.
ഓമന 2022 ആഗസ്റ്റില്‍ 60,000 രൂപ സ്വയം തൊഴില്‍ വായ്പ എടുത്തിരുന്നു. 15,000 രൂപയോളം തിരിച്ചടച്ചു. 11 മാസമായി തിരിച്ചടവ് മുടങ്ങിയിട്ട്. ഇതിനിടെയാണ് ജപ്തി ഭീഷണി എത്തിയത്. കുടിശ്ശികയായ 17,600 രൂപ അഞ്ചു ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ വീടും പുരയിടവും ജപ്തി ചെയ്യുമെന്ന് നോടീസില്‍ പറയുന്നു.
രണ്ട് മാസം മുമ്പാണ് തകഴി കുന്നുമ്മ സ്വദേശിയായ കര്‍ഷകര്‍ കെ ജി പ്രസാദിന്റെ മരണം. സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ തന്റെ മരണത്തിന് ഉത്തരവാദി സര്‍കാരാണെന്ന് ആരോപിച്ച് കത്തെഴുതിവെച്ചതിന് പിന്നാലെയാണ് പ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പാട്ടത്തിനെടുത്ത മൂന്നര ഏകറില്‍ വളമിടാന്‍ അരലക്ഷം രൂപ വായ്പ ലഭിക്കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ നവംബര്‍ 11 നാണ് പ്രസാദ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭര്‍ത്താവ് മരിക്കുന്നതിന് മുമ്പ് ഓമന തൊഴിലുറപ്പ് ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തിലാണ് കുടുംബം കഴിയുന്നത്.
കൃഷി ഇറക്കാന്‍ ബാങ്കില്‍ നിന്ന് വായ്പ ലഭിക്കാത്തതിനെ തുടര്‍ന്നുള്ള പ്രസാദിന്റെ മരണം, വിവാദമായതോടെ കുടുംബത്തിന് വാഗ്ദാനങ്ങളുമായി മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമെത്തുകയും ചെയ്തിരുന്നു. വന്നവരെല്ലാം വാഗ്ദാനങ്ങള്‍ നല്‍കി മടങ്ങി. എന്നാല്‍ വൈകാതെ പ്രസാദിന്റെ വീട്ടുകാരെ തേടിയെത്തിയത് ആകെയുള്ള കിടപ്പാടവും ജപ്തി ചെയ്യുമെന്ന നോടീസ്.
Keywords: News, Kerala, Kerala-News, Alappuzha-News, Regional-News, Alappuzha News, Confiscation Notice, Family, Deceased, Farmer, Kuttanad News, Bank, House, Property, Government, Death, Letter, Alappuzha: Confiscation notice to family of deceased farmer in Kuttanad.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.