Accidental Death | നിയന്ത്രണം വിട്ട ഓടോ റിക്ഷ തലക്കീഴായി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
Dec 12, 2023, 15:41 IST
ആലപ്പുഴ: (KVARTHA) ഹരിപ്പാട് വാഹനാപകടത്തില്‍ ഓടോ റിക്ഷ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ചെറുതന പാണ്ടി പുത്തന്‍പറമ്പില്‍ ജോഷി ജോര്‍ജാണ് (48) മരിച്ചത്. ജോഷി ജോര്‍ജ് ഒാടിച്ചിരുന്ന ഓടോ റിക്ഷ നിയന്ത്രണം തെറ്റി തലക്കീഴായി റോഡിലേക്ക് മറിയുകയായിരുന്നു. വീയപുരം ശാസ്താമുറിക്ക് സമീപമായിരുന്നു അപകടം നടന്നത്.
തിങ്കളാഴ്ച ഉച്ചക്കായിരുന്നു സംഭവം. വാഹനത്തിനടിയില്‍പെട്ട് കുടുങ്ങിയ ജോഷി ജോര്‍ജിനെ പ്രദേശവാസികള്‍ ചേര്‍ന്ന് രക്ഷിച്ച് പുറത്തെടുക്കുകയായിരുന്നു. ഉടന്‍ തന്നെ ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വീയപുരം സ്റ്റാന്റിലെ ഡ്രൈവറാണ്. മൃതദേഹം ആലപ്പുഴ മെഡികള്‍ കോളജ് ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി. ഭാര്യ: അജിത. മക്കള്‍: ജോസ്മി, ജോസ് ലെറ്റ്.
Keywords: News, Kerala, Kerala-News, Local-News, Regional-News, Accident-News, Alappuzha News, Veeyapuram News, Sasthamuri News, Haripad News, Accident, Accidental Death, Died, Road, Auto Rickshaw, Driver, Lost Control, Overturned, Alappuzha: Driver died after Auto rickshaw lost control and overturned in Haripad.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.