Rescued | മരം മുറിക്കുന്നതിനിടെ കൊമ്പ് പൊട്ടി താഴേക്ക് പതിച്ച യുവാവ് 30 അടി ഉയരത്തില്‍ കുടുങ്ങി; സാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

 


ആലപ്പുഴ: (KVARTHA) മണ്ണഞ്ചേരിയില്‍ മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞുവീണ് കയ്യൊടിഞ്ഞ് മരത്തിന് മുകളില്‍ കുടുങ്ങിയ തൊഴിലാളിയെ അഗ്‌നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. മരത്തില്‍ കുടുങ്ങിയ മാരാരിക്കുളം പൊള്ളേത്തൈ സ്വദേശി സനോജിനെ(32)യാണ് താഴെയിറക്കിയത്.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 മണിയോടെ ആലപ്പുഴ-തണ്ണീര്‍മുക്കം റോഡില്‍ തറമൂട് ജങ്ഷന് വടക്കുവശമാണ് സമീപവാസികളെ ആശങ്കയിലാഴ്ത്തിയ സംഭവം നടന്നത്. റോഡരികിലെ 30 അടിയിലേറെ ഉയരമുള്ള കാറ്റാടിമരം വെട്ടിനീക്കുന്ന ജോലിയില്‍ ഏര്‍പെട്ടിരിക്കുകയായിരുന്നു സനോജ്. ഇതിനിടെയാണ് അപകടത്തില്‍പെട്ടത്.

ഏറ്റവും ഉയരത്തിലുള്ള കൊമ്പ് വെട്ടിയിറക്കുന്നതിനിടെ കൊമ്പുതെന്നി യുവാവിന്റെ ഇടത് കയ്യില്‍ വന്ന് പതിക്കുകയായിരുന്നു. മരത്തിന്റെ ഭാഗം ശക്തിയില്‍ പതിച്ചതോടെ കൈ ഒടിയുകയായിരുന്നു. ഇതോടെ വേദനകൊണ്ട് പുളഞ്ഞ സനോജ് മരത്തിന് മുകളിലിരുന്ന് നിലവിളിച്ചു. തുടര്‍ന്ന് പ്രതിസന്ധിയിലായതോടെ ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.

Rescued | മരം മുറിക്കുന്നതിനിടെ കൊമ്പ് പൊട്ടി താഴേക്ക് പതിച്ച യുവാവ് 30 അടി ഉയരത്തില്‍ കുടുങ്ങി; സാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന



Keywords: News, Kerala, Kerala-News, Alappuzha-News, Regional-News, Alappuzha News, Fire Force, Rescued, Man, Stuck, Tree, Mannanchery News, Alappuzha: Fire force rescued man who stuck in tree.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia