Preventive Detention | മുഖ്യമന്ത്രിയുടെ ആലപ്പുഴ സന്ദര്‍ശനം; 4 യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍
Apr 11, 2023, 11:42 IST
ആലപ്പുഴ: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലാ സന്ദര്‍ശനത്തെ തുടര്‍ന്ന് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. ജില്ലാ സെക്രടറിമാര്‍ ഉള്‍പെടെ നാല് യൂത് കോണ്‍ഗ്രസുകാരെയാണ് ആലപ്പുഴ സൗത് പൊലീസ് കരുതല്‍ തടങ്കലില്‍ ആക്കിയത്.
ജില്ലാ സെക്രടറിമാരായ അബ്ദുര്‍ റഹിം, സജില്‍ ശെരീഫ്, അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നോബിന് തുടങ്ങിയവരെയടക്കമാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. പൊലീസ് നടപടിക്കെതിരെ പ്രതിഷേധിക്കാന്‍ യൂത് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
ആലപ്പുഴയില്‍ അഞ്ച് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. വൈകിട്ട് വരെ പരിപാടികള്‍ നീളും. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ യൂത് കോണ്‍ഗ്രസ് തീരുമാനിച്ചതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയിരിക്കുന്നത്. കരിങ്കൊടി പ്രതിഷേധമടക്കം ഉണ്ടാകുമെന്നാണ് പൊലീസിന് ലഭിച്ച സൂചന.
നിലവില്‍ ചേര്‍ത്തലയിലെ പരിപാടിയില്‍ പങ്കെടുക്കുകയാണ് മുഖ്യമന്ത്രി. ചൊവ്വാഴ്ച മുഴുവന്‍ മുഖ്യമന്ത്രിക്ക് ജില്ലയില്‍ പരിപാടി ഉള്ളതിനാല്‍ രാത്രിയോടെ മാത്രമേ ഇവരെ മോചിപ്പിക്കൂവെന്നാണ് വിവരം.
Keywords: News, Kerala, Kerala-News, Alappuzha-News, Politics, Political Party, Cm, Chief Minister, Youth Congress, Police, Protest, Police, Alappuzha: Four Youth Congress workers under preventive detention.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.