Battery Blast | കെഎസ്ആര്‍ടിസി ബസിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു; നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും അപകടം ഒഴിവായി

 


ആലപ്പുഴ: (www.kvartha.com) ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു. കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്കു പോയ കെഎസ്ആര്‍ടിസി ബസിന്റെ ബാറ്ററയാണ് ഉഗ്രശബ്ദത്തോടെ  പൊട്ടിത്തെറിച്ചത്. ഭാഗ്യവശാല്‍ അപകടമില്ല. 

ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും വന്‍ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ ചെങ്ങന്നൂരിലാണ് സംഭവം. എംസി റോഡില്‍ നിന്നും ബസ് സ്റ്റാന്‍ഡിലേക്കു കയറുമ്പോഴാണ് ബാറ്ററി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഉടന്‍ തന്നെ ഡ്രൈവര്‍ വാഹനം ഡിപോയിലെ ഗാരിജിലേക്കു കയറ്റി. 

വര്‍ക്‌ഷോപ് ചാര്‍ജ് മാന്‍ ശിവപ്രസാദിന്റെ നേതൃത്വത്തില്‍ ബാറ്ററി ടെര്‍മിനലില്‍ നിന്നു വയറുകള്‍ വിഛേദിച്ചു. തീ കെടുത്തുകയും ചെയ്തു. പിന്നാലെ യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിടുകയായിരുന്നു.

Battery Blast | കെഎസ്ആര്‍ടിസി ബസിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു; നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും അപകടം ഒഴിവായി


Keywords:  News, Kerala-News, Kerala, Alappuzha-News, Bus Stand, KSRTC, Bus, Battery, Blast, Passengers, Local-News, Regional-News Alappuzha: KSRTC bus battery explodes in Chengannur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia