Transport | പൊതുശ്മശാനത്തിലേക്ക് റോഡ് സൗകര്യമില്ല; സംസ്‌കരിക്കാനായി യുവാവിന്റെ മൃതദേഹം എത്തിച്ചത് വള്ളത്തില്‍
Apr 26, 2023, 17:19 IST
കുട്ടനാട്: (www.kvartha.com) പൊതുശ്മശാനത്തിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാല്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം എത്തിച്ചത് വള്ളത്തില്‍. കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച അഭിജിത്തിന്റെ(23) മൃതദേഹമാണ് വള്ളത്തില്‍ ശ്മശാനത്തില്‍ എത്തിച്ച് സംസ്‌കരിക്കേണ്ട അവസ്ഥ നേരിട്ടത്. ദേശീയ പാതയില്‍ പുറക്കാട് ജംഗ്ഷന് സമീപം ലോറിയുടെ പിന്നില്‍ ഇരുചക്ര വാഹനമിടിച്ചാണ് എടത്വാ പഞ്ചായത് 11-ാം വാര്‍ഡ് വേണാട് വീട്ടില്‍ പി വി സന്തോഷ്- ഓമന ദമ്പതികളുടെ മകന്‍ മരിച്ചത്.
എടത്വാ പഞ്ചായത് 10-ാം വാര്‍ഡില്‍ മുണ്ടുതോട് - പോളേത്തുരുത്ത് പാടത്താണ് 25 ഓളം സമുദായങ്ങളുടെ പൊതു ശ്മാനമുള്ളത്. വിവിധ സമുദായങ്ങളുടെ 25 ഓളം ശ്മശാനങ്ങള്‍ ആണ് ഇവിടെയുള്ളത്. അവര്‍ എല്ലാവരും ഇവിടെ എത്തിച്ചാണ് മൃതദേഹം സംസ്‌കരിക്കാറുള്ളത്.
3000 ലേറെ കുടുംബങ്ങള്‍ ആശ്രയിക്കുന്ന പാടത്തെ ശ്മശാനത്തിലേക്ക് എത്താന്‍ പക്ഷേ റോഡ് സൗകര്യമില്ല. കഴിഞ്ഞ മാസം ഈ റോഡിലെ കലുങ്ക് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും 700 മീറ്ററോളം നീളത്തില്‍ റോഡ് നിര്‍മിച്ചാല്‍ മാത്രമേ ശ്മശാനങ്ങളില്‍ എത്താന്‍ കഴിയൂ.
പ്രദേശവാസികളള്‍ മന്ത്രി, എം പി, എംഎല്‍എ, ത്രിതല പഞ്ചായത് ജനപ്രതിനിധികള്‍ ഉള്‍പെടെ പരാതി നല്‍കിയിട്ടും ആരും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് ആരോപണം. സാമ്പത്തിക പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന സമുദായങ്ങളുടെ ശ്മശാനമായതിനാല്‍ സ്വന്തമായി റോഡ് നിര്‍മിക്കാനും കഴിയുന്നില്ല. സര്‍കാര്‍ കനിയുന്നതും കാത്തിരിക്കേണ്ട അവസ്ഥയിലാണ് മേഖലയിലെ വിവിധ സമുദായങ്ങള്‍.
Keywords: News, Kerala, Kerala-News, Alappuzha-News, News-Malayalam, Regional-News, Alappuzha, Kuttanad, Alappuzha: No road to reach common burial place, youth's dead body brought in boat.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.