Found Dead | സോളര്‍ കേസ് അന്വേഷിച്ച ഡിവൈഎസ്പി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

 


ആലപ്പുഴ: (www.kvartha.com) കായംകുളത്ത് വിരമിച്ച ഡിവൈഎസ്പിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. സോളര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ ഹരികൃഷ്ണനാണ് മരിച്ചത്. ഹരിപ്പാട് ഏവൂരിലാണ് സംഭവം. ഇവിടെ രാമപുരം ക്ഷേത്രത്തിനു കിഴക്കുള്ള ലെവല്‍ ക്രോസിലാണ് ഹരികൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇദ്ദേഹത്തിന്റെ കാറും അപകടമുണ്ടായ സ്ഥലത്തിനു സമീപം നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി. മരണം ആത്മഹത്യയാണെന്നാണ് സംഭവസ്ഥലത്തെത്തിയ പൊലീസ് സംശയിക്കുന്നത്. ഇദ്ദേഹം ധരിച്ചിരുന്ന വസ്ത്രത്തിന്റെ പോകറ്റില്‍നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായാണ് വിവരം. 

ഹരിപ്പാട് സ്വദേശിയായ ഹരികൃഷ്ണന്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി ആയിരിക്കെ സോളര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. സോളര്‍ കേസില്‍ സരിതയെ നടപടിക്രമങ്ങള്‍ പാലിക്കാതെ അറസ്റ്റ് ചെയ്തതായി ഇദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

തലശ്ശേരിയില്‍ നിന്ന് എസ്‌ഐ ബിജു ലൂക്കോസിന്റെ നേതൃത്വത്തില്‍ സരിതയെ അറസ്റ്റ് ചെയ്യാന്‍ പുറപ്പെട്ട പൊലീസ് സംഘത്തെ മറികടന്ന് ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം തിരക്കിട്ടു സരിതയെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു ആരോപണം. പിന്നാലെ വിവാദത്തിലകപ്പെട്ട ഹരികൃഷ്ണനെതിരെ അനധികൃത സ്വത്തു സമ്പാദത്തിച്ചിരുവെന്നാരോപിച്ച് വിജിലന്‍സ് കേസെടുത്തിരുന്നു.

Found Dead | സോളര്‍ കേസ് അന്വേഷിച്ച ഡിവൈഎസ്പി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍


തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പെരുമ്പാവൂരിലെ ഫ്‌ലാറ്റിലും കായംകുളത്തും ഹരിപ്പാടുമുള്ള വീടുകളിലും വിജിലന്‍സ് പരിശോധന നടത്തുകയും ചെയ്തു. വസ്തു ഇടപാടുകളുമായും വരവു ചെലവുമായും ബന്ധപ്പെട്ട ഒട്ടേറെ രേഖകള്‍ അന്ന് പിടിച്ചെടുത്തിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. പിന്നീട് ഹരികൃഷ്ണന് സസ്‌പെന്‍ഷനും ലഭിക്കുകയായിരുന്നു.

Keywords:  News, Kerala-News, Kerala, Alappuzha-News, Alappuzha, News-Malayalam, Found Dead, Train, Retired Policeman, Railway Station, Car, Vehicle, parked,  Alappuzha: Retired DySP Found Dead In Railway Track Near Kayamkulam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia