Student Died | ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട പള്ളിയോടം മറഞ്ഞ് അപകടം; പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു
ആലപ്പുഴ: (www.kvartha.com) ചെന്നിത്തല കരയുടെ പള്ളിയോടം മറിഞ്ഞ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. ആദിത്യന്‍ (17) ആണ് മരിച്ചത്. ആദ്യത്യന്റെ മൃതദേഹം അല്‍പ സമയം മുമ്പാണ് കണ്ടെടുത്തത്. ഞായറാഴ്ച നടക്കുന്ന ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്.
രണ്ട് പേരെയാണ് കാണാതായത്. ഇതില്‍ ഒരാളിയിരുന്നു ആദിത്യന്‍. ഫയര്‍ ഫോഴ്സ് സംഘവും സ്‌കൂബാ ടീം സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്. പള്ളിയോടത്തില്‍ അമ്പതോളം പേരുണ്ടായിരുന്നതായാണ പ്രാഥമിക നിഗമനം. 65 പേര്‍ക്കാണ് പള്ളിയോടത്തില്‍ കയറാന്‍ അനുമതിയുണ്ടായിരുന്നുള്ളു. എന്നാല്‍ ഇതില്‍ കൂടുതല്‍ പേര്‍ പള്ളിയോടത്തിലുണ്ടായിരുന്നു എന്നാണ് വിവരം.
Keywords: Alappuzha, News, Kerala, Accident, Student, Death, Alappuzha: Student died in palliyodam capsized.