Drowned | കളിക്കുന്നതിനിടെ ബകറ്റിലെ വെള്ളത്തില്‍ വീണ് 2 വയസുകാരന് ദാരുണാന്ത്യം
Apr 12, 2023, 13:16 IST
ആലപ്പുഴ: (www.kvartha.com) കളിക്കുന്നതിനിടെ ബകറ്റിലെ വെള്ളത്തില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. അമ്പലപ്പുഴയിലാണ് സംഭവം. കോമന പുതുവല്‍ വിനയന്റെ മകന് വിഘ്നേശ്വറാണ് മരിച്ചത്. രാവിലെ 10 മണിയോടെയായിരുന്നു അപകടം.
മീന്‍പിടുത്ത തൊഴിലാളിയായ പിതാവ് ജോലിക്ക് പോയിരുന്നു. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് മുത്തശിയും സഹോദരിയും നടത്തിയ തിരച്ചിലിനൊടുവിലാണ് വീടിന് പുറകില്‍ ബകറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. കുട്ടിയുടെ അമ്മ അയേന നേരത്തെ മരിച്ചിരുന്നു.
Keywords: News, Alappuzha-News, Kerala, Kerala-News, Toddler, Died, Accident, Child, Death, Drowned, Local News, Alappuzha: Two year old drowned after falling into bucket.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.