Accidental Death | 'കാല്‍ പ്ലാറ്റ്‌ഫോമില്‍ തട്ടി മുറിവ് പറ്റിയതിനെ തുടര്‍ന്ന് എഴുന്നേറ്റപ്പോള്‍ അപകടം'; ചേര്‍ത്തലയില്‍ ഏറനാട് എക്സ്പ്രസില്‍നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

 


ആലപ്പുഴ: (KVARTHA) ചേര്‍ത്തലയില്‍ ട്രെയിനില്‍നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. കീരിക്കാട് സൗത്ത് ശ്രീഭവനം അനന്തു അജയന്‍ (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ ചേര്‍ത്തല ആഞ്ഞിലിപ്പാലത്തിന് സമീപമാണ് സംഭവം.

Accidental Death | 'കാല്‍ പ്ലാറ്റ്‌ഫോമില്‍ തട്ടി മുറിവ് പറ്റിയതിനെ തുടര്‍ന്ന് എഴുന്നേറ്റപ്പോള്‍ അപകടം'; ചേര്‍ത്തലയില്‍ ഏറനാട് എക്സ്പ്രസില്‍നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

ഏറനാട് എക്‌സ്പ്രസില്‍ കായംകുളത്തുനിന്ന് എറണാകുളത്തേയ്ക്ക് പോകുകയായിരുന്നു അനന്തു. കാല്‍ പ്ലാറ്റ്ഫോമില്‍ തട്ടി മുറിവ് പറ്റിയതിനെ തുടര്‍ന്ന് എഴുന്നേറ്റപ്പോള്‍ ട്രെയിനില്‍ നിന്ന് വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മാരാരിക്കുളം റെയില്‍വേ സ്റ്റേഷന്‍ കഴിഞ്ഞാണ് അപകടം. മൃതദേഹം ചേര്‍ത്തല താലൂക് ആശുപത്രിയിലേക്ക് മാറ്റി.

Keywords: News, Kerala, Kerala-News, Accident-News, Regional-News, Alappuzha News, Accident, Accidental Death, Young man, Youth, Died, Train, Fall, Local News, Alappuzha: Young man died after falling from train.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia