Found Dead | രാത്രി സുഹൃത്തിന്റെ വീട്ടിലെത്തി മടങ്ങിയ യുവാവ് റോഡരികില്‍ മരിച്ച നിലയില്‍

 


ആലപ്പുഴ: (www.kvartha.com) ചെന്നിത്തല പറയങ്കേരി-കുരയ്ക്കലാര്‍ റോഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പാട് പറയങ്കേരി മൂന്നു തെങ്ങില്‍ ബിബിന്‍ (26) ആണ് മരിച്ചത്. പറയങ്കേരി പാലത്തിന് വടക്ക് വശത്താണ് മൃതദേഹം കണ്ടത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക് പഴയ പറയങ്കേരി ആറ്റില്‍ വീണ നിലയിലായിരുന്നു കണ്ടെത്തിയത്.

വിദേശത്തുനിന്നു വന്ന സുഹൃത്തിന്റെ വീട്ടില്‍ രാത്രിയിലെത്തി മടങ്ങുന്നതിനിടെ അപകടത്തില്‍പെട്ടതാകാം എന്നാണ് നിഗമനം. റോഡിന് വശത്തിറക്കിയിട്ടിരിക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ക്ക് സമീപമാണ് മൃതദേഹം കിടന്നത്. മാന്നാര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Found Dead | രാത്രി സുഹൃത്തിന്റെ വീട്ടിലെത്തി മടങ്ങിയ യുവാവ് റോഡരികില്‍ മരിച്ച നിലയില്‍


Keywords:  News, Kerala, Kerala-News, Accident-News, News-Malayalam, Alappuzha, Youth, Found Dead, Road Side, Alappuzha: Youth found dead on the road side.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia