അട്ടിമറിക്കാന്‍ അണിയറയില്‍ ആളുകള്‍; പഴി കേള്‍ക്കാന്‍ അലക്‌സാണ്ടര്‍ ജേക്കബ്
Dec 7, 2013, 09:29 IST
തിരുവനന്തപുരം: ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിന്റെ നേതൃത്വത്തില്‍ ജയില്‍ വകുപ്പ് സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ച ഗംഭീര മാലിന്യ സംസ്‌കരണ പദ്ധതി രാഷ്ട്രീയ ഇടപെടലിനെത്തുടര്‍ന്ന് അട്ടിമറിക്കപ്പെട്ടതിന്റെ പേരിലും പഴി കേട്ടത് അലക്‌സാണ്ടര്‍ ജേക്കബ്. പദ്ധതി നടക്കാതെ പോയതിനു പിന്നില്‍ ഭരണപക്ഷ രാഷ്ട്രീയക്കാരുണ്ടെന്നു വിശദമാക്കി പ്രമുഖ മലയാളം വാരികയില്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പു പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരിലാണ് ജയില്‍ ഡിജിപി പഴി കേട്ടത്.
ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നു വിശദീകരിച്ച് പത്രക്കുറിപ്പ് നല്‍കണം എന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അലക്‌സാണ്ടര്‍ ജേക്കബിനു നിര്‍ദേശം നല്‍കി. അതനുസരിച്ച് അദ്ദേഹം മലയാളം വാരികയ്ക്കു നിഷേധക്കുറിപ്പ് നല്‍കുകയും അവര്‍ അത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി ഉപയോഗിച്ച് മാലിന്യ സംസ്‌കരണ യൂണിറ്റ് ഉണ്ടാക്കാമെന്നും തലസ്ഥാനത്തെയും സമീപ പ്രദേശങ്ങളിലെയും മാലിന്യ സംസ്‌കരണ പ്രശ്‌നത്തിനു അതു ശാശ്വത പരിഹാരമാകുമെന്നും ചൂണ്ടിക്കാണിച്ചാണ് അലക്‌സാണ്ടര്‍ ജേക്കബ് വിശദമായ പ്രോജക്ട് സമര്‍പ്പിച്ചത്. വിളപ്പില്‍ശാല മാലിന്യ സംസ്‌കരണ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അത്.
പ്രോജക്ട് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു. മാത്രമല്ല, തദ്ദേശ സ്വയംഭരണ വകുപ്പ് അത് നടപ്പാക്കുന്നതു സംബന്ധിച്ച് ഉത്തരവും പുറത്തിറക്കി. അതിനു ശേഷമാണ് അട്ടിമറി നടന്നത്. ഇക്കാര്യം നേരത്തേ കെവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടിപി ചന്ദ്രശേഖരന്‍ കേസുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ അലക്‌സാണ്ടര്‍ ജേക്കബിന്റെ സ്ഥാനം തെറിപ്പിക്കാന്‍ ആഭ്യന്തര മന്ത്രി ഉല്‍സാഹം കാട്ടിയതോടെ പഴയ പദ്ധതിയും അട്ടിമറിയും ഉന്നത തലങ്ങളില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
നെട്ടുകാല്‍ത്തേരി പദ്ധതി അട്ടിമറിച്ചതില്‍ തലസ്ഥാനത്തെ ഒരു കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ഉള്‍പ്പെടെ പങ്കുണ്ടെന്നായിരുന്നു മലയാളം വാരികയില്‍ വന്ന റിപ്പോര്‍ട്ട്. അങ്ങനെ അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും തിരുവഞ്ചൂര്‍ അദ്ദേഹത്തെ വിളിച്ചു വരുത്തുകയും റിപ്പോര്‍ട്ടിലെ ഉള്ളടക്കം നിഷേധിക്കണം എന്ന് നിര്‍ദേശിക്കുകയുമായിരുന്നു.
അതേസമയം, ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ ജയിലില്‍ നിന്നുള്ള ഫേസ് ബുക്ക് പോസ്റ്റുകളെക്കുറിച്ച് അന്വേഷണത്തിനിടെ മാധ്യമങ്ങളോടു വിവാദ പരാമര്‍ശങ്ങള്‍ നടത്തി കുഴപ്പത്തിലാകുന്നതിനു മുമ്പേതന്നെ ജയില്‍ ഡിജിപിയെ ഭരണപക്ഷത്തെ ചിലര്‍ നോട്ടമിട്ടതിനു പിന്നില്‍ അദ്ദേഹത്തിന്റെ ന്യൂനപക്ഷാനുകൂല നിലപാടുകളും ഉണ്ടെന്നു വ്യക്തമായ സൂചന.
മാത്രമല്ല, ചങ്ങനാശേരി സ്വദേശിനിയായ സലിന്‍ എന്ന നഴ്‌സിനെ ട്രെയിനില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതി മെല്‍വിന്‍ പാദുവയെ ജയിലില്‍ നിന്നു മോചിപ്പിക്കാന്‍ അദ്ദേഹമാണു തടസം എന്ന നിലയില്‍ വന്‍ പ്രചാരണവും നടന്നിരുന്നു. എല്ലാം ചേര്‍ത്ത് അലക്‌സാണ്ടര്‍ ജേക്കബിന്റെ രക്തത്തിനു വേണ്ടി ദാഹിച്ചവര്‍ കിട്ടിയ അവസരം അദ്ദേഹത്തിനെതിരേ ഉപയോഗിക്കുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords: DGP Alexander Jacob, T.P Chandrasekhar Murder Case, Facebook, Jail, Thiruvanchoor Radhakrishnan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.