പാർടിയിൽ തന്നെ ഒറ്റപ്പെടുത്തി നിശബ്ദനാക്കി പുറത്താക്കാൻ നീക്കം നടക്കുന്നു: ഹൈകമാൻഡ് നേതാക്കളോട് മുല്ലപ്പള്ളി
May 6, 2021, 14:21 IST
ദില്ലി/ തിരുവനന്തപുരം: (www.kvartha.com 06.05.2021) പാർടിയിൽ തന്നെ ഒറ്റപ്പെടുത്തി നിശബ്ദനാക്കി പുറത്താക്കാൻ നീക്കം നടക്കുന്നുവെന്ന് ഹൈകമാൻഡ് നേതാക്കളോട് മുല്ലപ്പള്ളി രാമചന്ദ്രൻ. തോൽവിയിൽ കൂട്ടുത്തരവാദിത്തം എന്നത് നേതാക്കൾ ഓർക്കുന്നില്ലെന്നും പകരം തെരഞ്ഞെടുപ്പിൽ ഉണ്ടായത് തന്‍റെ മാത്രം പരാജയമായി വ്യാഖ്യാനിക്കുന്നുവെന്നും മുല്ലപ്പള്ളി പരാതി പറഞ്ഞു.
തോൽവിയുടെ കാരണം വിലയിരുത്താൻ ഹൈകമാൻഡ് നിരീക്ഷകർ കേരളത്തിലേക്ക് വരാനിരിക്കുകയാണ്. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്ന ചര്‍ചകളിലും നിരീക്ഷകര്‍ പങ്കെടുക്കും. എംപിമാരായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗയേയും, വി വൈദ്യലിംഗത്തേയുമാണ് നിരീക്ഷകരായി കേരളത്തിലേക്ക് അയക്കുന്നത്.
തോൽവിയുടെ കാരണം വിലയിരുത്താൻ ഹൈകമാൻഡ് നിരീക്ഷകർ കേരളത്തിലേക്ക് വരാനിരിക്കുകയാണ്. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്ന ചര്‍ചകളിലും നിരീക്ഷകര്‍ പങ്കെടുക്കും. എംപിമാരായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗയേയും, വി വൈദ്യലിംഗത്തേയുമാണ് നിരീക്ഷകരായി കേരളത്തിലേക്ക് അയക്കുന്നത്.
മുതിര്‍ന്ന നേതാക്കളോടും എംഎല്‍എമാരോടും സംഘം സംസാരിക്കും. കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന കൂട്ട ആവശ്യത്തില്‍ ഗ്രൂപ് നേതാക്കളുടെ തീരുമാനമെന്താണെന്നും അറിയും. എന്നാൽ സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിരീക്ഷകരുടെ കേരളസന്ദര്‍ശനം നീണ്ടേക്കും.
തോല്‍വിയെ കുറിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ നേതൃത്വത്തിലുള്ള ദേശീയ നിരീക്ഷക സംഘവും വിലയിരുത്തല്‍ നടത്തും.
Keywords: News, Thiruvananthapuram, Mullappalli Ramachandran, Kerala, State, KPCC, Top-Headlines, Politics, All are responsible for poll debacle, Mullappally reacts to criticism against him.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.