Conference | ഓള്‍ കേരള ബാങ്ക് റിടയറിസ് ഫോറം സംസ്ഥാന സമ്മേളനം 14 ന് കണ്ണൂരില്‍
Oct 11, 2023, 22:21 IST
കണ്ണൂര്‍: (KVARTHA) ഓള്‍ കേരള ബാങ്ക് റിടയറീസ് ഫോറം (AKBRF) ആറാം സംസ്ഥാന സമ്മേളനം 14 ന് കണ്ണൂരില്‍ കേരള ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്ലാ ജില്ലകളില്‍ നിന്നുമായി പ്രതിനിധികളും നിരീക്ഷകരും ഉള്‍പെടെ 320 ലേറെ പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനം 14 ന് രാവിലെ 10 മണിക്ക് വി ശിവദാസന്‍ എം പി ഉദ്ഘാടനം ചെയ്യും.
പി സദാശിവന്‍ പിള്ള, വിഎഎന്‍ നമ്പൂതിരി, എസ് എസ് അനില്‍ എന്നിവര്‍ സംസാരിക്കും. 13 ന് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാര്‍ ബെഫി അഖിലേന്‍ഡ്യ പ്രസിഡന്റ് എസ് എസ് അനില്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ കെ അശോകന്‍, കെപി സേതുമാധവന്‍, എംഎന്‍ അനില്‍കുമാര്‍, കെ പ്രകാശന്‍, ടിആര്‍ രാജന്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്താ സമ്മേളനത്തില്‍ കെ അശോകന്‍, കെപി സേതുമാധവന്‍, എംഎന്‍ അനില്‍കുമാര്‍, കെ പ്രകാശന്‍, ടിആര്‍ രാജന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: All Kerala Bank Retirees Forum State Conference on 14th at Kannur, Kannur, News, All Kerala Bank Retirees Forum State Conference, Inauguration, Press Meet, Participation, P Sadashivan Pillai, VAN Namboothiri, SS Anil, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.