Magic competition | കണ്ണൂരില്‍ അഖില കേരള മായാജാല മത്സരം നടത്തും

 


കണ്ണൂര്‍: (www.kvartha.com) മലയാളി മജീഷ്യന്‍സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രൊഫ.വാഴക്കുന്നം സ്മാരക യുഗാമി ട്രോഫിക്ക് വേണ്ടിയുള്ള 40-ാമത് അഖില കേരള മായാജാല മത്സരം ഫെബ്രുവരി ഒമ്പത് വ്യാഴാഴ്ച ചേംബര്‍ ഹാളില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഫെബ്രുവരി ഒന്‍പതിന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പിപി ദിവ്യ ഉദ്ഘാടനം ചെയ്യും. എംഎംഎ സംസ്ഥാന പ്രസിഡന്റ് ഇസ് ഹാഖ് പോരൂര്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് വാഴക്കുന്നം സ്മാരക യുഗാമി ട്രോഫിക്ക് വേണ്ടിയുള്ള അഖില കേരള മായാജാല മത്സരം അരങ്ങേറും.

Magic competition | കണ്ണൂരില്‍ അഖില കേരള മായാജാല മത്സരം നടത്തും

ജൂനിയര്‍, സീനിയര്‍ വിഭാഗത്തില്‍ നടക്കുന്ന മത്സര വിജയികള്‍ക്ക് യുഗാമി ട്രോഫിയും, എംഎംഎ ട്രോഫിയും കാഷ് അവാര്‍ഡും സര്‍ടിഫികറ്റും സമ്മാനിക്കും. മത്സര ശേഷം ഇന്‍ഡ്യയിലെ പ്രഗത്ഭരായ മാന്ത്രികര്‍ നയിക്കുന്ന മാജിക് ക്ലാസ് നടക്കും. അഖിലേന്‍ഡ്യാ അടിസ്ഥാനത്തില്‍ 400 ല്‍ അധികം മാന്ത്രികര്‍ മത്സരത്തില്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് രണ്ടുമണിക്ക് ദി മിസ്റ്റിക് കാര്‍ എസ് കേപ് എന്ന പരിപാടിയും അരങ്ങേറും. വൈകുന്നേരം ആറു മണിക്ക് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് ലോക പ്രശസ്ത മാന്ത്രികന്‍ സാമ്രാജ് ഉള്‍പ്പെടെ എട്ട് മാന്ത്രികരുടെ ഗാലാ ഷോ അരങ്ങേറും. രാത്രി എട്ടു മണിക്ക് മാന്ത്രിക സ്പന്ദനം സമാപിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഇസ് ഹാഖ് പോരൂര്‍, മജീഷ്യന്‍ സാമ്രാജ്, പ്രശാന്ത് വേങ്ങാട്, ജോസഫ് സേബ, മായന്‍ വൈദ്യര്‍ ശാ, എന്നിവര്‍ പങ്കെടുത്തു.

Keywords: All Kerala magic competition will be held in Kannur, Kannur, News, Press meet, Kerala, Inauguration.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia