Shanti Kshema Conference | അഖില കേരള ശാന്തി ക്ഷേമ യൂനിയന്‍ സംസ്ഥാന സമ്മേളനം കണ്ണൂരില്‍ നടക്കും
Sep 9, 2023, 09:09 IST
കണ്ണൂര്‍: (www.kvartha.com) അഖില കേരള ശാന്തി ക്ഷേമ യൂനിയന്‍ സംസ്ഥാന സമ്മേളനം സെപ്തംബര്‍ 11 ന് കണ്ണൂര്‍ നോര്‍ത് മലബാര്‍ ചേംബര്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചേംബര്‍ ഹാളില്‍ സജ്ജമാക്കിയ ആദിശങ്കരനഗറില് രാവിലെ 10 ന് കെ സുധാകരന് എം പി ഉദ്ഘാടനം ചെയ്യും.
ക്ഷേത്രം മേല്‍ശാന്തിമാരും പൂജാരിമാരും ജാഥയില്‍ പങ്കെടുക്കും. സമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കും. മൂന്ന് മണിക്ക് ചേരുന്ന സമാപന സമ്മേളനം രാമചന്ദ്രന് കടന്നപ്പളളി ഉദ്ഘാടനം ചെയ്യും. എ പി ശംഭു നമ്പൂതിരി അധ്യക്ഷനാകും.
സമഗ്ര മലബാര്‍ ദേവസ്വം ബിലിന്റെ അനിവാര്യതയെന്ന വിഷയത്തില്‍ ഇതിനുശേഷം സെമിനാര്‍ നടത്തുമെന്നും വിവിധ ട്രേഡ് യൂനിയന്‍ നേതാക്കള്‍ പങ്കെടുക്കുമെന്നും ഭാരവാഹികളായ ബാബു മൊളോളം, സുബ്രഹ്മണ്യന് പേര്‍ക്കുളം, നാരായണന് നമ്പൂതിരി കുറുവക്കാട്, കരിമ്പന ഉണ്ണികൃഷ്ണന് നമ്പൂതിരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Keywords: News, Kerala, Kerala-News, Kannur-News, Malayalam-News, Kerala News, Kannur News, Shanti Kshema Union, State Conference, Press Meet, All Kerala Shanti Kshema Union State Conference in Kannur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.