കാലിക്കറ്റ് സര്‍വകലാശാലയില്‍ തോറ്റ വിദ്യാര്‍ത്ഥിയെ വിജയിപ്പിച്ചതായി ആരോപണം

 


കോഴിക്കോട്: (www.kvartha.com 29.10.2014) കാലിക്കറ്റ് സര്‍വകലാശാലയില്‍ പരീക്ഷയില്‍ തോറ്റ എംഎസ്എഫ് നേതാവിനെ ജയിപ്പിച്ചതായി ആരോപണം. സര്‍വകലാശാലയിലെ എല്ലാ പരീക്ഷാചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ് നേതാവിന് വേണ്ടി പരീക്ഷ നടത്തുകയും വിജയിപ്പിക്കുകയും ചെയ്തതെന്നാണ് ആരോപണം.

വിദ്യാര്‍ത്ഥിക്ക് പരീക്ഷയില്‍ വിജയിച്ചെന്നു കാണിച്ചു കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റും സര്‍വകലാശാല നല്‍കി. തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ ബികോം വിദ്യാര്‍ത്ഥിയായിരുന്ന എം എസ് എഫ് നേതാവ് അബ്ദുല്‍ വഹാബിന്റെ അഞ്ചാം സെമസ്റ്ററിലെ ഗ്രേഡ് ഷീറ്റിലാണ് സര്‍വകലാശാല കൃത്രിമം കാണിച്ചത്. അക്കൗണ്ടിങ് ഫോര്‍ മാനേജ്‌മെന്റ് പേപ്പറിന്  ഇന്റേണല്‍ മാര്‍ക്ക് ലഭിക്കാത്തതിനെ തുടര്‍ന്ന് വഹാബ് പരാജയപ്പെട്ടിരുന്നു.

മാത്രമല്ല പരീക്ഷയ്ക്കിരിക്കണമെങ്കില്‍ 75 % ഹാജര്‍ വേണമെന്ന പരീക്ഷാച്ചട്ടവും സര്‍വകലാശാല ലംഘിക്കുകയുണ്ടായി. 2013 ഏപ്രില്‍ മാസത്തിലാണ് പരീക്ഷ നടന്നത് . ഇന്റേണലിന് തോറ്റാല്‍ പരാതിയുണ്ടെങ്കില്‍ രണ്ടാഴ്ചക്കകം അപ്പീല്‍ നല്‍കണമെന്നാണ് സര്‍വകലാശാലയുടെ ചട്ടം. എന്നാല്‍ ഒന്നര വര്‍ഷത്തിന് ശേഷം വീണ്ടും പരീക്ഷ നടത്തണമെന്ന് കാണിച്ച് അബ്ദുല്‍ വഹാബ് അപ്പീല്‍ നല്‍കുകയുണ്ടായി.

പരാതി അന്വേഷിക്കാന്‍ വിസി സിന്‍ഡിക്കേറ്റ് മെമ്പര്‍ സയിദ് അബിദ് ഹുസൈന്‍ പ്രത്യേക സംഘത്തെ നിയമിച്ചു.  ഇതേതുടര്‍ന്ന് അബ്ദുല്‍ വഹാബിന് വേണ്ടി മാത്രം പ്രത്യേക പരീക്ഷ നടത്താം എന്ന് കാണിച്ച് 2014 ഓഗസ്റ്റില്‍ റിപോര്‍ട്ട് നല്‍കുകയും ചെയ്തു. തുടര്‍ന്ന് വഹാബിന് പ്രത്യേക പരീക്ഷ നടത്തുകയായിരുന്നു.

എന്നാല്‍ പരീക്ഷ എവിടെ വെച്ച് നടത്തിയെന്നോ ചോദ്യക്കടലാസ് തയ്യാറാക്കിയതും മൂല്യനിര്‍ണയം നടത്തിയതും ആരാണെന്നോ വ്യക്തമല്ല.  2014 ഓഗസ്റ്റിന് ശേഷമാണ് പരീക്ഷ നടന്നത്. പരീക്ഷയില്‍  അബ്ദുല്‍ വഹാബ് വിജയിക്കുകയും ചെയ്തു.  വിദ്യാര്‍ത്ഥിക്കു സര്‍വകലാശാല കൊടുത്ത പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റില്‍  2012 നവംബറില്‍ പാസായതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കാണിക്കുന്നത് തോറ്റ വിഷയം എഴുതുന്നതിനു മുമ്പു തന്നെ വിദ്യാര്‍ത്ഥി പരീക്ഷ ജയിച്ചിരിക്കുന്നു എന്നാണ്.

കാലിക്കറ്റ് സര്‍വകലാശാലയില്‍ തോറ്റ വിദ്യാര്‍ത്ഥിയെ വിജയിപ്പിച്ചതായി ആരോപണം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Kozhikode, University, Allegation, Student, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia