തൃശൂര്‍: ഉദരരോഗവുമായെത്തിയ രോഗിയുടെ വൃക്ക സമ്മതമില്ലാതെ നീക്കം ചെയ്തതായി ആരോപണം. തൃശൂരിലെ സരോജ നഴ്‌സിംഗ് ഹോമില്‍ ചികില്‍സ തേടിയെത്തിയ വാടാനപ്പള്ളി സ്വദേശി അബ്ബാസിന്റെ വൃക്കയാണ് സമ്മതമില്ലാതെ നീക്കം ചെയ്തത്.
എന്നാല്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാനാണ് വൃക്ക നീക്കം ചെയ്തതെന്നാണ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വിശദീകരണം.
ഉദരരോഗം കാരണമാണ് അബ്ബാസ് ആശുപത്രിയില്‍ എത്തിയത്. ശരീരത്തിലെ ഒരു മുഴ എടുത്തുമാറ്റണമെന്നാണ് അധികൃതര്‍ പറഞ്ഞത്. വൃക്ക എടുത്തുമാറ്റിയ കാര്യം അറിയിച്ചിരുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
എന്നാല്‍, അബ്ബാസും ഭാര്യയും മകളും സമ്മതപത്രം ഒപ്പിട്ടതിനുശേഷമാണ് ശസ്ത്രക്രിയ നടത്തിയതെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. രോഗിയെ പിന്നീട് തൃശൂരിലെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റി.
Keywords: Kerala, Thrishur, Hospital, Kidney, Surgery, Patient
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.