കേരള എൻജിനീയറിംഗ് പരീക്ഷയുടെ റാങ്ക് നിർണയത്തിൽ അപാകതയെന്ന് ആരോപണം; കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾ പിന്തള്ളപ്പെട്ടെന്ന് പരാതി
Oct 9, 2021, 13:25 IST
കാസർകോഡ്: (www.kvartha.com 08.10.2021) കേരള എൻജിനീയറിംഗ് പരീക്ഷയുടെ റാങ്ക് നിർണയത്തിൽ അപാകതയെന്ന് ആരോപണം. കേരള സിലബസിൽ കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾ പിന്തള്ളപ്പെട്ടെന്നാണ് പരാതി. പ്രവേശന പരീക്ഷയിലെ മാർകിന്റെ കൂടെ പ്ലസ് ടു പരീക്ഷയിലെ മാര്‍കും ചേര്‍ത്ത് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലെ അപാകതയാണ് തിരിച്ചടിയായതെന്നാണ് കേരള സിലബസിലെ വിദ്യാർഥികൾ പറയുന്നത്.
'വിവിധ ബോർഡുകളിൽ പരീക്ഷ എഴുതിയ വിദ്യാർഥികളെ ഒരേ പോലെ പരിഗണിക്കാനാണ് മാർക് ഏകീകരണമെന്ന സംവിധാനം ഉണ്ടാക്കിയത്. ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളിലെ മാർകാണ് പരിഗണിക്കുക. അതേസമയം 12 ആം ക്ലാസിൽ ലഭിച്ച യഥാർഥ മാർകിന് പകരം ഓരോ ബോർഡിലെയും പരീക്ഷകളുടെ നിലവാരവും മാർകിങ് സ്കീമും കണക്കാക്കി പ്രത്യേക ഫോർമുല പ്രകാരമുള്ള മാർകാണ് ഓരോ വിദ്യാർഥിക്കും നൽകിയത്.
ഈ മാർകും എൻട്രൻസിൽ കിട്ടുന്ന മാർകും 50:50 അനുപാതത്തിൽ കൂട്ടിയുള്ള സ്കോർ പ്രകാരമാണ് എഞ്ചിനിയറിംഗിനുള്ള അന്തിമ റാങ്ക് പട്ടിക തയ്യാറാക്കിയത്. കേരള സിലബസിൽ പഠിച്ചവർക്ക് പ്ലസ് ടുവിൽ മുഴുവൻ മാർകും കിട്ടിയിട്ടും ഈ രീതി പ്രകാരം 300ൽ 256 മാർക്ക് മാത്രമാണ് കണക്കാക്കിയത്. എൻട്രൻസ് പരീക്ഷയിൽ ഒരേ മാർക് ലഭിച്ചിട്ടും കേരള സിലബസിൽ പഠിച്ചതെന്ന കാരണത്താൽ റാങ്ക് ലിസ്റ്റിൽ പിന്തള്ളപ്പെട്ട വിദ്യാർഥികൾ ഏറെയാണ്. കേരള സിലബസിൽ കിട്ടിയ മാർക് വിശ്വാസത്തിലെടുക്കാതെ സിബിഎസ്ഇ അവലംബിച്ച മാർക് നിർണയ രീതിയെ മാത്രം വിശ്വാസത്തിലെടുക്കുന്ന നടപടിയാണ് ഇത്' - വിദ്യാർഥികൾ പറഞ്ഞു.
കേരള സിലബസ് വിദ്യാർഥികൾ പിന്തള്ളപ്പെടാതിരിക്കാനാണ് പരിഷ്കാരം ഏർപെടുത്തിയതെങ്കിലും ഫലത്തിൽ വിദ്യാർഥികൾക്ക് വിനയായിരിക്കുകയാണ് ഈ നടപടിയെന്നാണ് വിലയിരുത്തുന്നത്.
'വിവിധ ബോർഡുകളിൽ പരീക്ഷ എഴുതിയ വിദ്യാർഥികളെ ഒരേ പോലെ പരിഗണിക്കാനാണ് മാർക് ഏകീകരണമെന്ന സംവിധാനം ഉണ്ടാക്കിയത്. ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളിലെ മാർകാണ് പരിഗണിക്കുക. അതേസമയം 12 ആം ക്ലാസിൽ ലഭിച്ച യഥാർഥ മാർകിന് പകരം ഓരോ ബോർഡിലെയും പരീക്ഷകളുടെ നിലവാരവും മാർകിങ് സ്കീമും കണക്കാക്കി പ്രത്യേക ഫോർമുല പ്രകാരമുള്ള മാർകാണ് ഓരോ വിദ്യാർഥിക്കും നൽകിയത്.
കേരള സിലബസ് വിദ്യാർഥികൾ പിന്തള്ളപ്പെടാതിരിക്കാനാണ് പരിഷ്കാരം ഏർപെടുത്തിയതെങ്കിലും ഫലത്തിൽ വിദ്യാർഥികൾക്ക് വിനയായിരിക്കുകയാണ് ഈ നടപടിയെന്നാണ് വിലയിരുത്തുന്നത്.
Keywords: News, Kerala, Kasaragod, Engineering Student, Examination, Students, Allegation, Alleged inaccuracy in the rank determination of the Kerala Engineering Examination.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.