Clash | സമയക്രമത്തെ ചൊല്ലി നടുറോഡില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം
Feb 27, 2023, 15:46 IST
എറണാകുളം: (www.kvartha.com) ആലുവ മാര്‍കറ്റില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം. സമയക്രമത്തെ ചൊല്ലിയാണ് നടുറോഡില്‍ സംഘര്‍ഷമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ 7.45 മണിയോടെയായിരുന്നു സംഭവം. അലുവ പൂത്തോട്ട, ആലുവ പെരുമ്പടപ്പ് പാതയിലോടുന്നവയാണ് ബസുകള്‍.
തര്‍ക്കം മൂര്‍ഛിച്ചതോടെ സര്‍വീസ് നടത്തുന്ന ഒരു ബസ് മറ്റൊരു ബസിന് കുറുകെയിട്ട് അതിലെ ജീവനക്കാരന്‍ ബസിന്റെ സൈഡ് ഗ്ലാസടിച്ചുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ആലുവ ഭാഗത്തേക്ക് വരികയായിരുന്ന ഇരു ബസുകളിലെ ജീവനക്കാര്‍ തമ്മില്‍ കളമശേരി മുതല്‍ വാക്കേറ്റം തുടങ്ങി. ആലുവ മാര്‍ക്കറ്റിനടുത്തെത്തിയപ്പോള്‍ ബസ് കുറുകെ നിര്‍ത്തിയിറങ്ങിയ ജീവനക്കാരന്‍ മറ്റേ ബസിന്റെ സൈഡ് മിറര്‍ അടിച്ച് തകര്‍ത്തുവെന്നും പൊലീസ് പറഞ്ഞു.
Keywords: Ernakulam, News, Kerala, Clash, bus, Police, Aluva: Clash between bus employees.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.