Police | 'രഹസ്യഭാഗങ്ങളിലടക്കം മുറിവുകള്‍, കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു'; ആലുവയില്‍ മരിച്ച 5 വയസുകാരി പീഡനത്തിനിരയായെന്ന് പൊലീസിന്റെ സ്ഥിരീകരണം; കൊലപാതകം നടത്തിയത് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച്; പോസ്റ്റുമോര്‍ടം റിപോര്‍ട് പുറത്ത്

 


കൊച്ചി: (www.kvartha.com) ആലുവയില്‍ ബിഹാര്‍ സ്വദേശി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചു വയസുകാരി പീഡനത്തിനിരയായതായി പൊലീസിന്റെ സ്ഥിരീകരണം. തട്ടിക്കൊണ്ടുപോയ കുട്ടിയെ പ്രതി അസ് ഫാക് പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ടത്തിനു ശേഷമാണ് പൊലീസ് സ്ഥിരീകരിച്ചത്. കളമശേരി മെഡികല്‍ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോര്‍ടം.

പീഡിപ്പിച്ചശേഷം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചായിരുന്നു കൊലയെന്നും റിപോര്‍ടില്‍ പറയുന്നുണ്ട്. കുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവുകളുള്ളതായാണ് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ കണ്ടെത്തിയത്. കല്ലുകൊണ്ട് തലയ്ക്ക് അടിച്ചതായും തെളിഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിന് ശേഷം ആലുവ താലൂക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ സംസ്‌കാരം ഞായറാഴ്ച കീഴ്മാട് ശ്മശാനത്തില്‍ നടക്കും.

അതേസമയം സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചില്ലെന്ന് ഡിജിപി പ്രതികരിച്ചു. കുട്ടിയെ ജീവനോടെ കണ്ടെത്താനായിരുന്നു പൊലീസിന്റെ ശ്രമം. പ്രതിയെ ഉടനെ തന്നെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചു. ഈ സംഭവത്തിലെ തുടര്‍നടപടികള്‍ പോസ്റ്റ്‌മോര്‍ടം റിപോര്‍ട് ലഭിച്ചതിന് ശേഷമാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

ആലുവ തായിക്കാട്ടുകര ഗാരിജ് റെയില്‍വേ ഗേറ്റിനു സമീപത്തെ കെട്ടിടത്തില്‍ നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്കു തട്ടിക്കൊണ്ടു പോയ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം ശനിയാഴ്ച രാവിലെ ആലുവ മാര്‍കറ്റിനു സമീപം മാലിന്യ കൂമ്പാരത്തിനിടയില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. 21 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ബിഹാര്‍ സ്വദേശിയായ അസഫാക് ആലം കുറ്റം സമ്മതിച്ചതായും മൃതദേഹം ഉപേക്ഷിച്ച സ്ഥലം പ്രതി തന്നെയാണ് വ്യക്തമാക്കിയതെന്നും ആലുവ റൂറല്‍ എസ് പി പറഞ്ഞു. അസ് ഫാക് ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനമെന്നും പൊലീസ് വ്യക്തമാക്കി.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ആലുവ തോട്ടക്കാട്ടുകരയില്‍ നിന്നു പ്രതിയായ അസ് ഫാക് ആലത്തെ പിടികൂടിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ഇയാള്‍ ആദ്യം സമ്മതിച്ചിരുന്നില്ല. സിസിടിവി പരിശോധിച്ചപ്പോള്‍ പ്രതി കുട്ടിയുമായി റെയില്‍വേ ഗേറ്റ് കടന്നു ദേശീയപാതയില്‍ എത്തി തൃശൂര്‍ ഭാഗത്തേക്കുള്ള ബസില്‍ കയറിപ്പോയതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്.

ആലുവയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന ബിഹാര്‍ സ്വദേശികളുടെ മകളാണ് കൊല്ലപ്പെട്ട കുട്ടി. ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടി മലയാളം നന്നായി സംസാരിക്കുമായിരുന്നു. ഒരു മകനും മൂന്ന് പെണ്‍മക്കളുമാണ് കുടുംബത്തിനുണ്ടായിരുന്നത്. മക്കളില്‍ രണ്ടാമത്തെയാളാണ് അഞ്ചുവയസ്സുകാരി. വെള്ളിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞു വന്നപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം മാതാപിതാക്കള്‍ അറിഞ്ഞത്.

Police | 'രഹസ്യഭാഗങ്ങളിലടക്കം മുറിവുകള്‍, കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു'; ആലുവയില്‍ മരിച്ച 5 വയസുകാരി പീഡനത്തിനിരയായെന്ന് പൊലീസിന്റെ സ്ഥിരീകരണം; കൊലപാതകം നടത്തിയത് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച്; പോസ്റ്റുമോര്‍ടം റിപോര്‍ട് പുറത്ത്

പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു രാത്രി തന്നെ പ്രതിയെ കസ്റ്റഡിയില്‍ എടുത്തെങ്കിലും മദ്യലഹരിയില്‍ ആയിരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല. രാവിലെ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്.

Keywords:  Aluva Five Year Old girl's death; Police concluded that the child molested, Kochi, News, Postmortem Report, Dead Body, Molested, Police, Crime, Criminal Case, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia