Special trains | ആലുവ ശിവരാത്രി: പ്രത്യേക ട്രെയിനുകള്‍ക്ക് ഹാള്‍ട് സ്റ്റേഷനുകളിലും സ്റ്റോപ്
Feb 17, 2023, 18:48 IST
തൃശൂര്‍: (www.kvartha.com) യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ആലുവ ശിവരാത്രിക്ക് പ്രത്യേക ട്രെയിനുകള്‍ക്ക് ഹാള്‍ട് സ്റ്റേഷനുകളിലും സ്റ്റോപ് അനുവദിച്ച് റെയില്‍വേ ഉത്തരവായി. ശനിയാഴ്ച രാത്രി 11.10ന് തൃശൂരില്‍ നിന്നു പുറപ്പെടുന്ന 06461 പ്രത്യേക എക്സ്പ്രസ് മറ്റ് സ്റ്റേഷനുകളോടൊപ്പം നെല്ലായി, ഡിവൈന്‍ നഗര്‍, കൊരട്ടി അങ്ങാടി, ചൊവ്വര എന്നിവിടങ്ങളിലും നിര്‍ത്തും.
മടക്കയാത്രയില്‍ ഞായറാഴ്ച രാവിലെ 5.05ന് ആലുവയില്‍നിന്നു പുറപ്പെടുന്ന 16609 കണ്ണൂര്‍ എക്സ്പ്രസ് മറ്റ് സ്റ്റേഷനുകളോടൊപ്പം ചൊവ്വര, കൊരട്ടി അങ്ങാടി, ഡിവൈന്‍നഗര്‍, നെല്ലായി, മുള്ളൂര്‍ക്കര, വള്ളത്തോള്‍ നഗര്‍ എന്നിവിടങ്ങളിലും നിര്‍ത്തും.
ആദ്യം ഇറങ്ങിയ ഉത്തരവില്‍ ഈ ട്രെയിനുകള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടികറ്റ് നല്കുന്ന ഹാള്‍ട് സ്റ്റേഷനുകളില്‍ സ്റ്റോപ് അനുവദിച്ചിരുന്നില്ല. പിന്നീട് യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ചായിരുന്നു നടപടി.
മഹാശിവരാത്രിയോടനുബന്ധിച്ച് ബലിതര്‍പ്പണം 18 ന് രാത്രി വൈകി ആരംഭിച്ച് 19 ന് ഉച്ചവരെ നടക്കും. ബലിതര്‍പ്പണവും ഉത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഹരിത മാര്‍ഗരേഖ പാലിച്ചായിരിക്കും ക്രമീകരണം. മഹാശിവരാത്രിയോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കലക്ടര്‍ ഡോ. രേണു രാജ് ആലുവ മണപ്പുറം സന്ദര്‍ശിച്ചു.
ജില്ലാ ഭരണകൂടവും പൊലീസും ഫയര്‍ ഫോഴ്സ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു. സുരക്ഷയ്ക്കായി 1000 പൊലീസുകാരെ വിന്യസിക്കുമെന്ന് റൂറല്‍ എസ് പി അറിയിച്ചു. ഫയര്‍ ഫോഴ്സിന്റെ രണ്ട് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തുണ്ടാകും. പ്രധാന എട്ട് പോയിന്റുകളില്‍ ആംബുലന്‍സ് സേവനമുണ്ടാകും. മെഡികല്‍ ടീമും സ്ഥലത്തുണ്ടാകും.
ബലിതര്‍പ്പണം നടക്കുന്ന കടവുകളില്‍ ബാരികേഡ് സ്ഥാപിക്കലും ശുചീകരണവും പുരോഗമിക്കുകയാണ്. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വ്യാപാര മേള, അമ്യൂസ്മെന്റ് പാര്‍കുകള്‍ തുടങ്ങിയവയുടെ ക്രമീകരണങ്ങള്‍ നഗരസഭയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
Keywords: Aluva Shivratri: Special trains also stop at halt stations, Thrissur, News, Train, Passengers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.