AAP | ഇരുമുന്നണികളെയും പിണക്കാനില്ല; കേരളത്തിൽ മന:സാക്ഷി വോട്ടുമായി ആം ആദ്മി പാർട്ടി
Apr 12, 2024, 10:47 IST
കണ്ണൂർ: (KVARTHA) ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിഹാർ ജയിലിലായതോടെ സംസ്ഥാനങ്ങളിൽ ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും പ്രതിസന്ധിയിലായി. ദക്ഷിണേന്ത്യയിൽ പാർട്ടി ഇന്ത്യാ മുന്നണിയോടൊപ്പമാണ്. എന്നാൽ ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും സി.പി.എമ്മും മത്സരിക്കുന്ന കേരളത്തിൽ ആരെ പിൻതുണയ്ക്കുമെന്ന കാര്യത്തിൽ ഇതുവരെ ആപ്പിന് തീരുമാനിക്കാൻ കഴിഞ്ഞിട്ടില്ല. അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റു ചെയ്തപ്പോൾ ഇരു പാർട്ടികളും ആപ്പിൻ്റെ കൂടെ നിന്നവരാണ്. രാഹുൽ ഗാന്ധി അതിശക്തമായ പിൻതുണയാണ് നൽകിയത്.
പാർട്ടി കണക്കുകൾ പ്രകാരം 15000 വോളണ്ടിയർമാരും രണ്ടു ലക്ഷം അംഗങ്ങളുമുണ്ട് എഎപിക്ക് കേരളത്തിൽ. 2019ൽ കേന്ദ്ര നിർദേശം മറികടന്ന് കേരളത്തിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് വിവാദമായിരുന്നു. കൺവീനർ സി ആർ നീലകണ്ഠൻ അച്ചടക്കനടപടിയും നേരിട്ടു. ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ഇല്ലെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് പാർട്ടിയുടെ തീരുമാനം. കേരളത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കായി മന:സാക്ഷി വോട്ടു ചെയ്യാനാണ് ആപ്പ് പ്രവർത്തകർ ബൂത്തിലെത്തുക.
< !- START disable copy paste -->
കേന്ദ്ര അവഗണനക്കെതിരെ കേരളമുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ നടത്തിയ കൂട്ടായ്മയിൽ കൈ കോർത്ത് കെജ്രിവാളും ഉണ്ടായിരുന്നു. കെജ്രിവാളിനെ അറസ്റ്റു ചെയ്തതിൽ ഡൽഹിയിൽ ഏറ്റവും കൂടുതൽ പ്രക്ഷോഭം നടത്തിയ പാർട്ടി സി.പി.എമ്മും ഇടതു സംഘടനകളുമാണ്. എന്നാൽ ഈ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലും കേരളത്തിൽ തങ്ങൾ ആർക്ക് വോട്ട് ചെയ്യുമെന്ന് പരസ്യ പ്രഖ്യാപനത്തിന് ആം ആദ്മി പാർട്ടി തയ്യാറായിട്ടില്ല. ഇരു മുന്നണികളേയും പിണക്കാതെ നിലപാട്. സ്വീകരിക്കാനാണ് നീക്കം. ഇടത് - വലത് മുന്നണികളിലെ സ്ഥാനാർത്ഥികളുടെ മികവ് പരിഗണിക്കുമെന്നാണ് പാർട്ടി നേതൃത്വം നൽകുന്ന സൂചന.
പാർട്ടി കണക്കുകൾ പ്രകാരം 15000 വോളണ്ടിയർമാരും രണ്ടു ലക്ഷം അംഗങ്ങളുമുണ്ട് എഎപിക്ക് കേരളത്തിൽ. 2019ൽ കേന്ദ്ര നിർദേശം മറികടന്ന് കേരളത്തിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് വിവാദമായിരുന്നു. കൺവീനർ സി ആർ നീലകണ്ഠൻ അച്ചടക്കനടപടിയും നേരിട്ടു. ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ഇല്ലെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് പാർട്ടിയുടെ തീരുമാനം. കേരളത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കായി മന:സാക്ഷി വോട്ടു ചെയ്യാനാണ് ആപ്പ് പ്രവർത്തകർ ബൂത്തിലെത്തുക.
Keywords: News, Malayalam News, Politics, Election, CPM, Congress, BJP, AAP, Aam Aadmi Party with conscience vote in Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.