Married | നടി അമല പോള്‍ വിവാഹിതയായി; സുഹൃത്ത് ജഗദ് ദേശായി ആണ് വരന്‍

 


കൊച്ചി: (KVARTHA) നടി അമല പോള്‍ വിവാഹിതയായി. സുഹൃത്ത് ജഗദ് ദേശായി ആണ് വരന്‍. ഗോവ സ്വദേശിയായ ജഗദ് പ്രമുഖ ലക്ഷ്വറി വില(Willa) യുടെ മാനേജര്‍ കൂടിയാണ്. കൊച്ചിയില്‍ നിന്നുള്ള ഇരുവരുടേയും വിവാഹ ചിത്രങ്ങള്‍ ജഗദ് ആണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. 'ശേഷിക്കുന്ന ജീവിതത്തിലേക്ക് എന്റെ അപ്‌സരസിന്റെ കൈപിടിച്ച് മുന്നോട്ട്', എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ ജഗദ് കുറിച്ചത്.

Married | നടി അമല പോള്‍ വിവാഹിതയായി; സുഹൃത്ത് ജഗദ് ദേശായി ആണ് വരന്‍

നേരത്തെ അമല പോളിനെ പ്രൊപോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ജഗദ് ആയിരുന്നു വിവാഹത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. 'മൈ ജിപ്‌സി ക്വീന്‍ യെസ് പറഞ്ഞു' എന്നായിരുന്നു ജഗദ് പങ്കുവച്ച വീഡിയോയുടെ അടിക്കുറിപ്പ്.

അമലാ പോളിന് പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് തങ്ങള്‍ വിവാഹിതരാവാന്‍ പോകുന്ന കാര്യം ജഗത് അറിയിച്ചത്. ഇരുവരും ഹോടെലില്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന നര്‍ത്തകരില്‍ ഒരാള്‍ ജഗദിനെ നൃത്തം ചെയ്യാന്‍ ക്ഷണിക്കുകയായിരുന്നു. 

അവര്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ പെട്ടെന്ന് മോതിരം എടുത്ത് അദ്ദേഹം അമലയോട് വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. അമല സന്തോഷത്തോടെ മോതിരം സ്വീകരിക്കുന്നതും ജഗദിന് സ്‌നേഹ ചുംബനം നല്‍കുന്നതും ദൃശ്യത്തിലുണ്ടായിരുന്നു. വെഡ്ഡിങ് ബെല്‍സ് എന്ന ഹാഷ്ടാഗും വീഡിയോയ്‌ക്കൊപ്പം ചേര്‍ത്തിരുന്നു.

മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍, അജയ് ദേവ് ഗണിന്റെ ഭോല എന്നീ സിനിമകളിലാണ് അമല അവസാനം പ്രത്യക്ഷപ്പെട്ടത്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് അമലയുടേതായി തിയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം.

Keywords:  Amala Paul gets married to boyfriend Jagat Desai, Kochi, News, Amala Paul, Marriage, Social Media, Ring, Proposal, Actress, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia