Attacked | അമ്പലപ്പുഴയില്‍ വീട് കയറി ആക്രമണം; വയോധിക ഉള്‍പെടെ 4 പേര്‍ക്ക് പരുക്ക്; 2 പേര്‍ അറസ്റ്റില്‍

 


ആലപ്പുഴ: (www.kvartha.com) അമ്പലപ്പുഴയില്‍ വീട് കയറി ആക്രമണത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. നീര്‍ക്കുന്നത്താണ് സംഭവം. ഒരു വീട്ടിലെ വയോധിക ഉള്‍പെടെ നാല് പേര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. സച്ചിന്‍, അമ്മൂമ്മ ശോഭന, ബന്ധുക്കളായ പ്രീതി, നീനു എന്നിവര്‍ക്കാണ് പരുക്കേറ്റത്. സ്ഥലത്തെത്തിയ പൊലീസിന് നേരെയും കയ്യേറ്റമുണ്ടായതായാണ് വിവരം. 

സംഭവത്തില്‍ അജിത്, സുധിലാല്‍ രാഹുല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമിച്ചത് സിപിഎം പ്രവര്‍ത്തകരാണെന്ന ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ ആക്രമണത്തില്‍ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് പറയുന്നത്. ഉല്‍സവ പറമ്പിലുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് ആക്രമണമുണ്ടായതെന്നാണ് റിപോര്‍ട്.  

Attacked | അമ്പലപ്പുഴയില്‍ വീട് കയറി ആക്രമണം; വയോധിക ഉള്‍പെടെ 4 പേര്‍ക്ക് പരുക്ക്; 2 പേര്‍ അറസ്റ്റില്‍


Keywords:  News, Kerala, Kerala-News, Alappuzha-News, Attacked, Crime, Crime News, Police, Accused, Arrested, Local News, Clash, CPM, Politics, Ambalappuzha: Four injured in attack. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia