മുഖ്യമന്ത്രിക്കും മന്ത്രിക്കുമെതിരെയും പരാതി: ലോകായുക്തയുടെ വിധി സര്‍കാരിന് സ്വീകരിക്കാനോ തള്ളിക്കളയാനോ അധികാരം നല്‍കുന്ന ഭേദഗതിയടക്കമുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി മന്ത്രിസഭ

 


തിരുവനന്തപുരം: (www.kvartha.com 25.01.2022) മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനും എതിരായ പരാതികള്‍ ലോകായുക്തയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലോകായുക്തയുടെ ശക്തി ചോര്‍ത്തുന്ന നിയമ നിര്‍മാണത്തിനൊരുങ്ങി സംസ്ഥാന സര്‍കാര്‍. ലോകായുക്തയുടെ വിധി സര്‍കാരിന് സ്വീകരിക്കാനോ തള്ളിക്കളയാനോ അധികാരം നല്‍കുന്ന ഭേദഗതിയടക്കമുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി.

മുഖ്യമന്ത്രിക്കും മന്ത്രിക്കുമെതിരെയും പരാതി: ലോകായുക്തയുടെ വിധി സര്‍കാരിന് സ്വീകരിക്കാനോ തള്ളിക്കളയാനോ അധികാരം നല്‍കുന്ന ഭേദഗതിയടക്കമുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി മന്ത്രിസഭ

അധികാര സ്ഥാനത്തിരിക്കുന്ന പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയതായി വ്യക്തമായാല്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നു വിധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ട്. സര്‍കാരുമായി ബന്ധപ്പെട്ട അധികാരി വിധി അംഗീകരിക്കണം. ഈ ഭാഗത്താണ് സര്‍കാര്‍ മാറ്റം വരുത്തുന്നത്.

പുതിയ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയതോടെ ഹിയറിങ് നടത്തി വിധി തള്ളാനോ കൊള്ളാനോ ചെയ്യാന്‍ ഇനി മുതല്‍ സര്‍കാരിന് കഴിയും. മന്ത്രിമാരുടെ കാര്യത്തില്‍ മുഖ്യമന്ത്രിയാണ് ഹിയറിങ് നടത്തി തീരുമാനമെടുക്കേണ്ടത്. ലോകായുക്തയുടെ വിധിയില്‍ ബന്ധപ്പെട്ട അധികാരി മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്നും അല്ലെങ്കില്‍ വിധി അംഗീകരിച്ചതായി കണക്കാക്കുമെന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു.

ഒന്നാം പിണറായി സര്‍കാരില്‍ മന്ത്രിയായിരുന്ന കെ ടി ജലീലിനു രാജിവയ്‌ക്കേണ്ടിവന്നത് ലോകായുക്ത വിധിയുടെ അടിസ്ഥാനത്തിലായിരുന്നു. ബന്ധുനിയമന കേസില്‍ അഴിമതി കാണിച്ച ജലീല്‍ അധികാര സ്ഥാനത്ത് തുടരരുത് എന്നായിരുന്നു വിധി. അതേസമയം ഓര്‍ഡിനന്‍സിലൂടെ ലോകായുക്തയുടെ അധികാരങ്ങള്‍ കവരാനുള്ള സര്‍കാരിന്റെ നീക്കം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Keywords: Amendments to restrict Lokayuktha, Thiruvananthapuram, Cabinet, Chief Minister, Minister, Complaint, Politics, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia