Aparna Mulberr | ബിഗ് ബോസ് റിയാലിറ്റി ഷോ ഫെയിം അപര്‍ണ മള്‍ബറി സിനിമയിലേക്ക്
Jul 25, 2023, 15:04 IST
കൊച്ചി: (www.kvartha.com) ബിഗ് ബോസ് റിയാലിറ്റി ഷോ ഫെയിം അപര്‍ണ മള്‍ബറി സിനിമയിലേക്ക്. മലയാളം സംസാരിച്ചും മലയാളികളെ ഇംഗ്ലീഷ് പഠിപ്പിച്ചും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് അപര്‍ണ മള്‍ബറി. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് അപര്‍ണ മലയാളികള്‍ക്കിടയില്‍ പ്രശസ്തയായത്.
സമൂഹ മാധ്യമങ്ങളില്‍ ഒരുപാട് ഫോളോവേഴ്‌സാണ് അപര്‍ണയ്ക്കുള്ളത്. സാംസ് പ്രൊഡക്ഷന്റെ ബാനറില്‍ എഴുത്തുകാരനും പ്രവാസിയുമായ മന്‍സൂര്‍ പള്ളൂര്‍ നിര്‍മിച്ച് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇഎം അശ്റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് അപര്‍ണയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.
എന്നാല്‍ സിനിമയുടെ പേരോ മറ്റുവിവരങ്ങളോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഈ ചിത്രത്തില്‍ അപര്‍ണ ഗാനവും ആലപിക്കുന്നുണ്ട്. അതേസമയം ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ പേരും കൂടുതല്‍ വിവരങ്ങളും ഉടന്‍ പുറത്തുവിടുമെന്ന് നിര്‍മാതാവ് അറിയിച്ചിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളില്‍ ഒരുപാട് ഫോളോവേഴ്‌സാണ് അപര്‍ണയ്ക്കുള്ളത്. സാംസ് പ്രൊഡക്ഷന്റെ ബാനറില്‍ എഴുത്തുകാരനും പ്രവാസിയുമായ മന്‍സൂര്‍ പള്ളൂര്‍ നിര്‍മിച്ച് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇഎം അശ്റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് അപര്‍ണയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.
Keywords: American-born social media influencer Aparna Mulberry to act, sing in upcoming Malayalam F ilm, Kochi, News, Social Media, Cinema, Song, Malayalam, Teaching, Followers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.