Protest | 'വിദ്യാര്‍ഥിയുടെ കൈമുറിച്ച് മാറ്റിയത് അതീവഗുരുതരമായ ചികിത്സാ പിഴവ്': പ്രതിഷേധവുമായി പ്രതിപക്ഷ യുവജന സംഘടനകള്‍
Nov 21, 2022, 21:48 IST
തലശേരി: (www.kvartha.com) പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കൈ നഷ്ടപ്പെടുത്തിയ വിധത്തില്‍ അതീവഗുരുതരമായ ചികിത്സാ പിഴവാണ് തലശേരി ജെനറല്‍ ആശുപത്രി അധികൃതരില്‍ നിന്നുമുണ്ടായതെന്ന ആരോപണം ശക്തമായി. വിവിധ സംഘനകള്‍ ആശുപത്രിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. ആശുപത്രി അധികൃതരെ പ്രതിപക്ഷ യുവജന സംഘടനാ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച്ച ഉച്ചയോടെ ഉപരോധിച്ചു. യൂത് കോണ്‍ഗ്രസ്, യൂത് ലീഗ് ഉപരോധം നടത്തി. സൂപ്രണ്ടിന്റെ ചാര്‍ജുള്ള ഡോ. കെ സന്തോഷിനെയാണ് ഇവര്‍ മണിക്കൂറുകളോളം ഉപരോധിച്ചത്. ഉപരോധത്തിന് എആര്‍ ചിന്മയ്, പി ഇമ്രാന്‍, നിമിഷ രഘുനാഥ്, റശീദ് തലായി, ശഹബാസ് കയ്യാത്ത്, തസ്ലീം ചേറ്റംകുന്ന് എന്നിവര്‍ നേതൃത്വം നല്‍കി.
ഇതിനിടെ കൈ മുറിച്ച് മാറ്റിയത് ചികിത്സാ പിഴവ് മൂലമെന്ന് കുട്ടിയുടെ കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അന്വേഷണമാരംഭിച്ചു. ഫുട്ബോള്‍ കളിക്കിടെ വീണ് പരിക്കേറ്റ കുട്ടിയുടെ ഇടതു കയ്യാണ് മുറിച്ചു മാറ്റിയത്. അതേസമയം സംഭവത്തില്‍ ആരോഗ്യ സെക്രടറിയോട് രണ്ട് ദിവസത്തിനകം റിപോര്‍ട് സമര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചിട്ടുണ്ട്.
ലോകം മുഴുവന്‍ ഖത്വറില്‍ ഒരു പന്തിനു ചുറ്റും കണ്ണും നട്ടിരിക്കുമ്പോള്‍ ഇങ്ങ് തലശേരിയില്‍ സോകറിനെ ജീവനു തുല്യം സ്നേഹിച്ച വിദ്യാര്‍ഥി ഒരു കൈനഷ്ടപ്പെട്ടു കണ്ണീരും കൈയ്യുമായി വീട്ടിലെ മുറിയില്‍ ഒതുങ്ങി കൂടി ഇരിക്കുന്നു. ഫുട്ബാള്‍ കളിക്കുന്നതിനിടെ വീണുപരുക്കേറ്റ ചേറ്റുകുന്ന് സ്വദേശി സുല്‍ത്വാന്‍ സിദ്ദീഖിനാണ് ഇടതു കൈ നഷ്ടമായത്.

Keywords: Latest-News, Kerala, Kannur, Thalassery, Top-Headlines, Protest, Student, Treatment, Amputation of student's hand: Opposition youth organizations protested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.