'ആത്മീയതയ്‌ക്കൊപ്പം ആരോഗ്യപരമായ വളര്‍ച്ചയിലും അമ്മയുടെ ശ്രദ്ധ അഭിമാനാര്‍ഹം'
Sep 26, 2013, 19:06 IST
അമൃതപുരി(കൊല്ലം): സമൂഹത്തിന്റെ ആത്മീയമായ വളര്‍ച്ചയ്‌ക്കൊപ്പം ബുദ്ധിപരവും ആരോഗ്യപരവുമായ വളര്‍ച്ചയിലും അമ്മ ചെലുത്തുന്ന ശ്രദ്ധ നാടിന് അഭിമാനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇടുക്കി ജില്ലയിലെ പ്രകൃതിക്ഷോഭത്തില്‍ സര്‍വ്വതും നഷ്ടമായവര്‍ക്ക് അമൃതവര്‍ഷം 60നോടനുബന്ധിച്ച് മാതാ അമൃതാനന്ദമയി മഠത്തിന്റെ ധനസഹായം അമ്മയുടെ സാന്നിധ്യത്തില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെതന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളുമാണ് മാതാ അമൃതാനന്ദമയി മഠത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മലയാളികളേയോ ഇന്ത്യക്കാരേയോ മാത്രം ഉദ്ദേശിച്ചല്ല അമ്മയുടെ പ്രവര്‍ത്തനം. ലോകത്തെ മുഴുവന്‍ ഒന്നായിക്കണ്ട് ലോകസമാധാനത്തിനുവേണ്ടിയാണ് അമ്മ നിലകൊള്ളുന്നത്. ഐക്യരാഷ്ട്രസഭ പോലുള്ള സംഘടനകളും ലോകമത പാര്‍ലമെന്റുകള്‍ പോലുള്ള കൂട്ടായ്മകളും അമ്മയുടെ വാക്കുകള്‍ക്കായി കാതോര്‍ക്കുന്നുണ്ടെന്ന കാര്യം ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
എക്‌സൈസ് വകുപ്പു മന്ത്രി കെ.ബാബു, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍, കൊല്ലം ഡിസിസി പ്രസിഡന്റ് ഡോ. പ്രതാപവര്‍മ തമ്പാന്‍, ജില്ലാ കളക്ടര്‍ ബി.മോഹനന്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശ്രീ. കെ.എസ്. വാസുദേവ ശര്‍മ, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ഡോ.എ.കെ.രതീഷ്, കേദാര്‍നാഥ് എം.എല്‍.എ ഷൈലാറാണി റാവത്ത് എന്നിവര്‍ പങ്കെടുത്തു.
വിശിഷ്ടാതിഥികളും കലാപരിപാടികളവതരിപ്പിക്കാനെത്തിയവരും അമ്മയെ ഹാരാര്‍പ്പണം ചെയ്ത് അനുഗ്രഹം വാങ്ങി.

Also Read:
Keywords: Kerala, Kollam, Amritapuri, Oommen Chandy, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.