ജനകീയ ഹോടെലിലേക്ക് വെള്ളമെടുക്കുന്ന കിണറില്‍ സോപ് കലക്കിയെന്ന പരാതിയില്‍ സമീപത്ത് തന്നെ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയുടെ ഉടമ അറസ്റ്റില്‍
Mar 18, 2022, 19:48 IST
വയനാട്: (www.kvartha.com 18.03.2022) ജനകീയ ഹോടെലിലേക്ക് വെള്ളമെടുക്കുന്ന കിണറില്‍ സോപ് കലക്കിയെന്ന പരാതിയില്‍ വയോധികന് അറസ്റ്റില്‍. വയനാട് വെണ്ണിയോട് ടൗണിലെ ജനകീയ ഹോടെലിലേക്ക് വെള്ളമെടുക്കുന്ന കിണറില്‍ സോപ് കലക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.
തുടര്‍ന്ന് ഹോടെല്‍ അധികൃതര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. മമ്മൂട്ടി സ്ഥിരമായി ഉപയോഗിച്ചിരുന്ന കിണറില്‍ നിന്ന് പഞ്ചായത്ത് അധികൃതര്‍ വെള്ളമെടുക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു.
ഇതിന് പിന്നില്‍ ജനകീയ ഹോടെല്‍ നടത്തിപ്പുകാരാണെന്ന സംശയത്തെ തുടര്‍ന്നാണ് കിണറില്‍ സോപ് കലക്കി ഒഴിച്ചതെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനക്കയച്ച ശേഷം കീടനാശിനിയോ മറ്റോ കലര്‍ത്തിയതായി തെളിഞ്ഞാല്‍ ഇയാള്‍ക്കെതിരെ വധശ്രമത്തിനടക്കം കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Keywords: An elderly man has been arrested for allegedly mixing soap in a well that draws water to a public hotel, Wayanad, News, Local News, Arrested, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.