Booked | അനഘയുടെ മരണം: ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവ് ശ്രീജേഷിനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി

 


കോഴിക്കോട്: (www.kvartha.com) പറമ്പില്‍ ബസാര്‍ സ്വദേശിനി അനഘയുടെ മരണത്തില്‍ ഭര്‍ത്താവ് ശ്രീജേഷിനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. ഭര്‍ത്താവിന്റേയും ഭര്‍തൃ വീട്ടുകാരുടേയും മാനസിക, ശാരീരിക പീഡനത്തെ തുടര്‍ന്നാണ് അനഘ മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്നാണ് ഇത്.

Booked | അനഘയുടെ മരണം: ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവ് ശ്രീജേഷിനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി

ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്ത കേസ് മെഡികല്‍ കോളജ് എസിപി കെ സുദര്‍ശനാണ് അന്വേഷിക്കുന്നത്. അസ്വാഭാവിക മരണത്തിന് എലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ചേവായൂര്‍ സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അനഘയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് മരണത്തിനു കാരണം അനഘയുടെ ഭര്‍ത്താവും ഭര്‍തൃമാതാവും ആണെന്ന് കുടുംബം ആരോപിച്ചു. അനഘയുടെ കുടുംബത്തിന്റെ പരാതിയിലാണ് നിലവിലെ അന്വേഷണം. ആത്മഹത്യാ പ്രേരണാക്കുറ്റം, മാനസികവും ശാരീരവുമായ പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഭര്‍ത്താവിനും ഭര്‍ത്താവിന്റെ കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തത്.

2020 മാര്‍ച് 25നാണ് അനഘയും ശ്രീജേഷും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം മകളുമായി സംസാരിക്കാന്‍ അനുവദിക്കാറില്ലെന്നും പ്രസവം ഉള്‍പെടെ അറിയിച്ചില്ലെന്നും ബന്ധുക്കളുടെ ഫോണ്‍ നമ്പറുകള്‍ ബ്ലോക് ചെയ്തുവെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഇത്തരം പീഡനങ്ങള്‍ സഹിക്കാന്‍ കഴിയാതെയാണ് അനഘ ആത്മഹത്യ ചെയ്തതെന്നും അനഘയുടെ അമ്മ ആരോപിച്ചു.

Keywords: Anagha's Death: Husband booked for abetment to suicide, Kozhikode, News, Suicide, Police, Allegation, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia