Film Release | 'അനക്ക് എന്തിന്റെ കേടാ' വടക്കെ മലബാറിന്റെ ജീവിതാവസ്ഥകള്‍ ഒപ്പിയെടുത്ത ചലച്ചിത്രം പ്രേക്ഷകരിലേക്ക്
Jul 22, 2023, 16:39 IST
കണ്ണൂര്‍: (www.kvartha.com) വടക്കെ മലബാറിന്റെ നാട്ടുനന്‍മകളും പാട്ടും ആട്ടവും പ്രണയവും സവിശേഷമായ മുഹൂര്‍ത്തങ്ങളും അഭ്രപാളികളില്‍ ഒപ്പിയെടുത്ത 'അനക്ക് എന്തിന്റെ കേടാ' ഓഗസ്റ്റ് നാലിന് റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ശമീര്‍ ഭരതന്നൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബി എം സി ബാനറില്‍ ഫ്രാന്‍സിസ് കൈതാരത്താണ് ചിത്രം നിര്‍മിച്ചത്.
ബാര്‍ബര്‍ വിഭാഗം (ഒസാന്‍) നേരിടുന്ന വിവേചനങ്ങളും സാമൂഹികമായ അയിത്തവും ഈ സിനിമയില്‍ ചര്‍ച ചെയ്യപ്പെടുന്നുമുണ്ട്. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന പുതുമയുള്ള സിനിമയാണിതെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
'അനക്ക് എന്തിന്റെ കേടാ' സിനിമയിലെ 'മാനാഞ്ചിറ മൈതാനത്ത്' എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സമൂഹത്തിലെ അധ:സ്ഥിതരായ ഒരു ജനവിഭാഗത്തിന്റെ കഥ പറയുന്ന ചലച്ചിത്രം ആസ്വാദകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ശമീര്‍ ഭരതന്നൂര്‍, അഖില്‍ പ്രഭാകര്‍, സ്‌നേഹ അജിത്ത്, അനീഷ് ധര്‍മ്മ, മാത്തുകുട്ടി പറവട്ടില്‍ പങ്കെടുത്തു.
Keywords: News, Kerala, Kerala-News, News-Malayalam, Entertainment, Entertainment-News, Anakku Enthinte Keda, Mollywood, Movie, Release, 'Anakku Enthinte Keda' Mollywood movie ready to release.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.