അഞ്ചേരി ബേബി വധക്കേസ്: എം എം മണി കുറ്റവിമുക്തന്‍; വിടുതല്‍ ഹര്‍ജി ഹൈകോടതി അനുവദിച്ചു
Mar 18, 2022, 12:57 IST
ഇടുക്കി: (www.kvartha.com 18.03.2022) ഉടുമ്പഞ്ചോല യൂത് കോണ്‍ഗ്രസ് ബ്ലോക് സെക്രടറി അഞ്ചേരി ബേബി വധക്കേസില്‍ എം എം മണിയടക്കമുള്ള മൂന്ന് പേരെ കുറ്റവിമുക്തരാക്കി. മണിയുടെ വിടുതല്‍ ഹര്‍ജി അംഗീകരിച്ചാണ് മൂന്ന് പേരെയും ഹൈകോടതി കുറ്റവിമുക്തരാക്കിയത്. എം എം മണിക്കൊപ്പം പാമ്പുപാറ കുട്ടന്‍, ഒ ജി മദനന്‍ എന്നീ പ്രതികളുടെ വിടുതല്‍ ഹര്‍ജിയുമാണ് അംഗീകരിച്ചത്.
വിടുതല്‍ ഹര്‍ജിയുമായി മണി നേരത്തെ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും തള്ളിയിരുന്നു. ഇതോടെയാണ് അപീല്‍ ഹര്‍ജിയുമായി ഹൈകോടതിയിലേക്ക് എത്തിയത്.
1982 നവംബര്‍ 13നാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. 86 മാര്‍ച് 21ന് കേസില്‍ ഒന്‍പത് പ്രതികളേയും തെളിവുകളുടെ അഭാവത്താല്‍ വെറുതെ വിട്ടിരുന്നു. എന്നാല്‍ 2012ല്‍ തൊടുപുഴ മണക്കാട്ട് വച്ച് എം എം മണി നടത്തിയ വണ്‍ ടു ത്രീ പ്രസംഗത്തോടെ കേസ് വീണ്ടും സജീവമാകുകയായിരുന്നു.
തിരവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ കേസെടുത്ത് എം എം മണിയെ പ്രസംഗത്തിന്റെ പേരില്‍ ജയിലിലിട്ടു. 44 ദിവസം എം എം മണി പീരുമേട് സബ് ജയിലിലും കിടന്നിരുന്നു. ഈ കേസാണ് ഹൈകോടതി ഇപ്പോള്‍ റദ്ദ് ചെയ്തിരിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.