അഞ്ചേരി ബേബി വധക്കേസില്‍ മണി ഉള്‍പെടെ 7 പേര്‍ക്കെതിരെ തെളിവ്

 


തിരുവനന്തപുരം:  ഉടുമ്പഞ്ചോലയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന  അഞ്ചേരി ബേബി വധക്കേസില്‍ സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണിക്കെതിരെ വ്യക്തമായ തെളിവ്. കൊലപാതകവുമായി ബന്ധപ്പെട്ട് മണി ഉള്‍പെടെ ഏഴു പേര്‍ കുറ്റക്കരാണെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇവരില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനെ പ്രതിപ്പട്ടികയില്‍ ഉള്‍പെടുത്താനുള്ള ആലോചികള്‍ നടക്കുന്നതായും സൂചനയുണ്ട്. അഞ്ചേരി ബേബിയെ കൊലപ്പെടുത്താന്‍ നടത്തിയ  ഗൂഢാലോചനയില്‍  ജയചന്ദ്രന്‍ പങ്കെടുത്തതിനു വ്യക്തമായ തെളിവുകള്‍ ലഭിച്ചതായും  അന്വേഷണ സംഘം അറിയിച്ചു.

അഞ്ചേരി ബേബി വധക്കേസില്‍ മണി ഉള്‍പെടെ 7 പേര്‍ക്കെതിരെ തെളിവ്മണിക്കും ജയചന്ദ്രനും പുറമെ  ജില്ലാ നേതാക്കന്‍മാരായിരുന്ന എ.കെ.ദാമോദരന്‍, ഒ.ജി.മദനന്‍, ഉടുമ്പന്‍ചോല സ്വദേശികളായ കൈനകരി കുട്ടന്‍ , പള്ളിക്കുന്നേല്‍ വര്‍ക്കി, വി.എം.ജോസഫ്, ചന്ദ്രന്‍ എന്നിവരും കുറ്റക്കാരാണെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചുകഴിഞ്ഞു. ഇവരില്‍ കുട്ടന്‍, മദനന്‍ എന്നിവര്‍ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ കുറ്റപത്രം സമര്‍പിച്ചിരുന്നു. മറ്റുള്ളവരെ അന്തിമ കുറ്റപത്രത്തില്‍ ഉള്‍പെടുത്തുമെന്നാണ് കരുതുന്നത്.  അന്വേഷണ റിപോര്‍ട്ട് അടുത്തയാഴ്ച
ആഭ്യന്തരവകുപ്പിനു കൈമാറും.

അതേസമയം കേസില്‍ കുറ്റപത്രം സമര്‍പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ താമസിപ്പിക്കുന്നത് കെ.കെ.ജയചന്ദ്രന്‍ എം.എല്‍.എയെ  രക്ഷിക്കാനാണെന്ന് കൊല്ലപ്പെട്ട അഞ്ചേരി ബേബിയുടെ ബന്ധുക്കള്‍  ആരോപിച്ചു. ജയചന്ദ്രനെ കേസില്‍ പ്രതിയാക്കിയിട്ടില്ലെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹമിരിക്കുമെന്നും ബേബിയുടെ ബന്ധുക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

1982 നവംബര്‍ 12നാണ് യൂത്ത് കോണ്‍ഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് സെക്രട്ടറിയായിരുന്ന അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. സി.പി. എം. മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം മോഹന്‍ദാസിന്റെ കൊലപാതകക്കേസിലെ മൂന്നാം പ്രതിയായിരുന്നു അഞ്ചേരി.

എം.എം. മണി കഴിഞ്ഞ വര്‍ഷം ആര്‍.എം.പി നോതാവ് ടി.പി.ചന്ദ്രശേഖരന്റെ മരണവുമായി ബന്ധപ്പെട്ട് മണക്കാട്ട് നടത്തിയ വിവാദ പ്രസംഗില്‍ സി.പി.എമ്മിന് കൊലപാതകം പുത്തരിയല്ലെന്നും അഞ്ചേരി ബേബിയേയും മറ്റു പല നേതാക്കളേയും പട്ടിക തയ്യാറാക്കി വണ്‍,ടു, ത്രീ  ആയി കൊലപ്പെടുത്തിയത് തങ്ങളാണെന്നും വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് തുമ്പില്ലാതെ കിടന്ന  അഞ്ചേരി ബേബി വധക്കേസ് വീണ്ടും ചൂടു പിടിച്ചതും കേസില്‍ പുനരന്വേഷണം ആരംഭിച്ചതും.

Also Read:
മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കാന്‍ വാശിപിടിക്കുന്നത് ചില മതപണ്ഡിതര്‍: ആര്യാടന്‍

Keywords: M.M.Mani, Baby Ancheri, Idukki, Murder case, Thiruvananthapuram, Conspiracy, Accused, Secretariat, Congress, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia