വയനാട് മാനന്തവാടിയില്‍ കോളജ് വിദ്യാര്‍ത്ഥിനി അനിത(20)യെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. പടിഞ്ഞാറത്തറ സ്വദേശികളായ ഒന്നാം പ്രതി നാസര്‍, രണ്ടാം പ്രതി ഗഫൂര്‍ എന്നിവര്‍ക്കാണ് ജില്ലാ സെഷന്‍സ് ജഡ്ജി എം.കെ ശക്തിധരന് വധശിക്ഷ വിധിച്ചത്. കേസിലെ മൂന്നാം പ്രതി മുഹമ്മദിനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെവിട്ടു.
|
Anitha |
പടിഞ്ഞാറത്തറ 13ാം മൈലില്‍ വിശ്വനാഥന് നായരുടെ മകള്‍ അനിത(20)യെ കൊലപ്പെടുത്തിയ കേസിലാണ് കോടതി പ്രതികള്‍ക്ക് പരമാവധി ശിക്ഷ വിധിച്ചത്. 2011 ആഗസ്റ്റ് ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. അനിതയുടെ വീട്ടില്‍ കിണര്‍ നിര്‍മാണത്തിനെത്തിയ ഗഫൂര്‍ അനിതയെ പ്രണയം നടിച്ച് നാസറിന്റെ സഹായത്തോടെ തട്ടിക്കൊണ്ടുപോയി തിരുനെല്ലി അപ്പപ്പാറ വനത്തിലെത്തിച്ച് കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കവര്‍ന്നെന്നാണ് കേസ്.
|
Nasar, Gafoor |
ശിക്ഷയെകുറിച്ച് പ്രതികള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ പ്രായമായ ഉമ്മ വീട്ടിലുണ്ടെന്ന് ഒന്നാം പ്രതി നാസര്‍ പറഞ്ഞു. ഭാര്യയും രണ്ടുമക്കളും പ്രായമായ ഉമ്മയുമുണ്ടെന്ന് രണ്ടാം പ്രതി ഗഫൂറും പറഞ്ഞു. ശിക്ഷ ഇളവ് ചെയ്യണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
Keywords : Wayanadu, Anitha, Murder, Case, Rape, Kerala, Court, House, Accuse, Execution, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports.