അഞ്ജുവിന്റെ ആരോപണക്കത്ത് അതേപടി വിജിലന്‍സിനു കൈമാറില്ല; ജയരാജനെ തിരുത്താന്‍ പിണറായിക്ക് ഉദ്ദേശ്യവുമില്ല
Jun 27, 2016, 13:04 IST
തിരുവനന്തപുരം: (www.kvartha.com 27/06/2016) അഞ്ജു ബോബി ജോര്‍ജ്ജ് എഴുതിക്കൊടുത്ത ആരോപണങ്ങള്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അതേവിധം വിജിലന്‍സിന് കൈമാറാന്‍ ഇടയില്ല. സിപിഎം നേതാക്കളെ ഉള്‍പ്പെടെ പ്രതിക്കൂട്ടിലാക്കിയാണ് അഞ്ജുവിന്റെ ആരോപണം എന്നതാണു കാരണം. മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് ആരോപണം. ദാസന്‍ പ്രസിഡന്റായിരുന്ന കൗണ്‍സില്‍ സ്‌പോര്‍ട്‌സ് ലോട്ടറി ഇനത്തില്‍ ലഭിച്ച കോടികള്‍ വെട്ടിച്ചു എന്നാണ് ആരോപണം.
രാജിവയ്ക്കുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് അഞ്ജു മാധ്യമങ്ങള്‍ക്ക് നല്‍കിയ തുറന്ന കത്തിലും വിജിലന്‍സിന് കൈമാറാന്‍ സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയിലും ഈ ആരോപണങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിജലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖം നോക്കാതെ നടപടിയെടുത്താല്‍ പലരും കുടുങ്ങുമെന്നാണ് ആശങ്ക.
ഈ സാഹചര്യത്തിലാണ് അഞ്ജുവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ശുപാര്‍ശ അതേവിധം വജിലന്‍സിന് കൈമാറേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തുന്നത്. അതേസമയം, കത്ത് മുക്കുകയും വിജലന്‍സിന് തീരെ കൈമാറാതിരിക്കുകയും ചെയ്താല്‍ അത് വിമര്‍ശനത്തിന് ഇടയാക്കുമെന്നു സര്‍ക്കാരും സിപിഎമ്മും കരുതുന്നു. അതുകൊണ്ട് കൗണ്‍സിലിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മറ്റൊരു ഫയല്‍ ഉണ്ടാക്കി അതായിരിക്കും വിജിലന്‍സിന് കൈമാറുക. രാഷ്ട്രീയമായ വിരോധം തീര്‍ക്കാന്‍ ഉദ്ദേശിച്ച് യുഡിഎഫിന് വേണ്ടിക്കൂടിയുള്ള പല ആരോപണങ്ങളും അഞ്ജു ഉന്നയിച്ചിട്ടുണ്ട് എന്നായിരിക്കും ഇതിനെക്കുറിച്ച് ആവശ്യമെങ്കില്‍ പരസ്യമായി പറയുക. രാഷ്ട്രീയമായി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അന്വേഷിച്ച് സമയം കളയേണ്ട ഏജന്‍സിയായി വിജിലന്‍സിനെ അധപ്പതിപ്പിക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് ഈ നിലപാടിനുള്ള ന്യായീകരണം.
അതിനിടെ, സ്‌പോര്‍ട്‌സ് മന്ത്രി ഇ പി ജയരാജനെ നിയന്ത്രിക്കാനോ അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി തിരുത്തുന്നതിന് ഇടപെടാനോ ഉദ്ദേശിക്കുന്നില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന സഹപ്രവര്‍ത്തകരെ അറിയിച്ചതായി സൂചനയുണ്ട്. പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായ ജയരാജന്‍ അനുഭവജ്ഞാനമുള്ള നേതാവാണെന്നും മാധ്യമങ്ങള്‍ അദ്ദേഹത്തെ വളഞ്ഞുവച്ച് ആക്രമിച്ചാല്‍ പാര്‍ട്ടിയും സര്‍ക്കാരും അദ്ദേഹത്തിനൊപ്പം നില്‍ക്കും എന്നുമാണ് പിണറായി അറിയിച്ചത്. ജയരാജനാണ് അഞ്ജു വിവാദം ഇത്ര വഷളാക്കിയത് എന്നു ചൂണ്ടിക്കാട്ടി, പിണറായി ജയരാജനെ തിരുത്തണമെന്ന് ആവശ്യപ്പെട്ട നേതാക്കള്‍ക്കാണ് മുഖ്യമന്ത്രി അര്‍ത്ഥശങ്കയ്ക്ക് ഇടമില്ലാത്ത മറുപടി നല്‍കിയതത്രേ.

Keywords: Kerala, Vigilance, Chief Minister, Pinarayi Vijayan, E.P Jayarajan,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.