കായികമന്ത്രി ഇ പി ജയരാജന് വീണ്ടും വിവാദത്തില്‍: അഞ്ജു ബോബി ജോര്‍ജിനെ ഭീഷണിപ്പെടുത്തിയതായി പരാതി
Jun 9, 2016, 11:20 IST
തിരുവനന്തപുരം: (www.kvartha.com 09.06.2016) കായിക മന്ത്രി ഇ.പി.ജയരാജന് വീണ്ടും വിവാദത്തില്‍. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവുമായ ഏക മലയാളി താരം അഞ്ജു ബോബി ജോര്‍ജിനെ ഭീഷണിപ്പെടുത്തിയെന്നതാണ് പുതിയ വിവാദം. ഇതുസംബന്ധിച്ചുള്ള പരാതി അഞ്ജു മുഖ്യമന്ത്രി പിണറായി വിജയന് നല്കി.
മന്ത്രിയെ കാണാനെത്തിയ തന്നോട് ഇ.പി.ജയരാജന് മോശമായി സംസാരിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം അഞ്ജുവും സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടിയും പുതിയ കായികമന്ത്രിയെ കാണാനെത്തിയപ്പോഴായിരുന്നു പരാതിക്കിടയാക്കിയ സംഭവം അരങ്ങേറിയത്. കായികരംഗത്ത് ചെയ്ത സംഭാവനകള്‍ പരിഗണിച്ച് ഇരുവരേയും സ്വീകരിക്കുന്നതിനു പകരം നിലവിലെ ഭരണ സമിതിയെ പുറത്താക്കുമെന്ന് പറഞ്ഞ് മന്ത്രി തങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് അഞ്ജു പറയുന്നു.
സ്പോര്‍ട്സ് കൗണ്‍സിലില്‍ കായിക താരങ്ങള്‍ക്ക് പ്രാധാന്യമില്ലെന്നും അതില്‍ അഴിമതിക്കാരെ കുത്തിത്തിരുകിയിരിക്കുകയാണെന്നും പറഞ്ഞ് മന്ത്രി തങ്ങളെ ആക്ഷേപിക്കുകയായിരുന്നുവെന്നും ആറുമാസത്തിനകം സ്പോര്‍ട്സ് കൗണ്‍സില്‍ ഉടച്ചുവാര്‍ക്കുമെന്നും കൗണ്‍സില്‍ പ്രസിഡന്റ് എന്ന നിലയില്‍ വിമാനയാത്രാക്കൂലിയായി അഞ്ജു സര്‍ക്കാരില്‍നിന്ന് വാങ്ങിയ 40,000 രൂപ തിരിച്ചടപ്പിക്കുമെന്നും മന്ത്രി തന്നോട് പറഞ്ഞു.
എന്നാല്‍ 2008 ല്‍ ഇടതുസര്‍ക്കാര്‍ കൗണ്‍സില്‍ പ്രസിഡന്റിന് വിമാന യാത്രാക്കൂലി അനുവദിക്കാന്‍ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കായിക സെക്രട്ടറി, ഫിനാന്‍സ് സെക്രട്ടറി എന്നിവരുടെ അനുമതിയോടെയാണ് യാത്രാക്കൂലി വാങ്ങിയതെന്നും താന്‍ അഴിമതി കാട്ടിയിട്ടില്ലെന്നും അഞ്ജു വ്യക്തമാക്കി.
പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ സ്ഥാനമൊഴിയേണ്ടത് രാഷ്ട്രീയ നിയമനം നേടിയവരാണ്. കായിക രംഗത്തെ നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങളെ ഈ പദവിയിലേക്ക് ക്ഷണിച്ചു വരുത്തിയത്. ഒടുവില്‍ ആക്ഷേപിച്ച് ഇറക്കിവിടുന്നത് ശരിയല്ലെന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു.
Keywords: Anju boby George complaints against EP Jayarajan, Thiruvananthapuram, Controversy, Chief Minister, Pinarayi vijayan, Visit, Corruption, Flight, Threatened, Kerala.

Also Read:
ശ്മശാനം വീടാക്കി രണ്ട് പേര് താമസിക്കുന്നു; മദ്യപിച്ച് ബഹളം വെക്കുന്നത് പതിവാകുന്നു
Keywords: Anju boby George complaints against EP Jayarajan, Thiruvananthapuram, Controversy, Chief Minister, Pinarayi vijayan, Visit, Corruption, Flight, Threatened, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.