വാട്‌സ് ആപ്പില്‍ നഗ്ന ചിത്രം: ആന്‍ അഗസ്റ്റിന്‍ സൈബര്‍സെല്ലിന് പരാതി നല്‍കി

 


കൊച്ചി: (www.kvartha.com 04/02/2015) വാട്‌സ് ആപ്പിലൂടെ തന്റെ നഗ്ന ചിത്രങ്ങള്‍ പ്രചരിക്കുന്നതായി പ്രശസ്ത മലയാള നടി ആന്‍ അഗസ്റ്റില്‍. ഇതുസംബന്ധിച്ച പരാതി ആന്‍ സൈബര്‍ സെല്ലിന് നല്‍കി കഴിഞ്ഞു.

ഇതാദ്യമായല്ല ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. നേരത്തെ കാവ്യ മാധവനും സമാനമായ പരാതിയുമായി രംഗത്തെത്തിയിരുന്നു. പ്രശസ്ത തമിഴ് താരം ലക്ഷ്മി മേനോന്‍, റോയ് ലക്ഷ്മി എന്നിവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും വാട്‌സ് ആപ്പിലൂടെ പ്രചരിച്ചിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് ആന്‍ അഗസ്റ്റിന്റേത് എന്ന പേരില്‍ മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ വാട്‌സ് ആപ്പിലൂടെയും മറ്റും പ്രചരിച്ചത്. ഒരു യുവാവിനൊപ്പമുള്ള സ്ത്രീയുടെ ചിത്രമാണ് ആന്‍ അഗസ്റ്റിന്റേത് എന്ന പേരില്‍ പ്രചരിച്ചിരുന്നത്.

വാട്‌സ് ആപ്പില്‍ നഗ്ന ചിത്രം: ആന്‍ അഗസ്റ്റിന്‍ സൈബര്‍സെല്ലിന് പരാതി നല്‍കി ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണുമായുള്ള വിവാഹത്തോടെ അഭിനയരംഗത്തു നിന്നും താല്‍ക്കാലികമായി വിട്ടുനിന്ന ആന്‍  ലാല്‍ ജോസ് ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുമ്പോഴാണ് അവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്നത്. ലാല്‍ ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയായിരുന്നു ആനിന്റെ അരങ്ങേറ്റം.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Ann Augustine files complaint, Kochi, Complaint, Youth, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia