ആഷിക് അബുവിന് പിന്നാലെ മാണിയെ പരിഹസിച്ച് നടന്‍ അനൂപ് ചന്ദ്രന്റെ വീഡിയോ
Jan 22, 2015, 15:37 IST
കൊച്ചി: (www.kvartha.com 22.01.2015) ധനമന്ത്രി കെ.എം.മാണിയെ പരിഹസിച്ച് സംവിധായകന്‍ ആഷിക് അബുവിന് പിന്നാലെ നടന്‍ അനൂപ് ചന്ദ്രനും രംഗത്ത്. അടച്ചിട്ട ബാറുകള്‍ തുറക്കാന്‍ ബാറുടമകളുടെ കയ്യില്‍ നിന്നും ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന ബാര്‍ അസോസിയേഷന്‍ പ്രതിനിധി ബിജുരമേശിന്റെ ആരോപണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ് മാണി.
ഈ സാഹചര്യത്തിലാണ് സിനിമാതാരം അനൂപ് ചന്ദ്രന്റെ സെല്‍ഫി വീഡിയോ. ആഷിക് അബുവിന്റെ #enetevaka500 എന്ന ക്യാപയിനിന്റെ ഭാഗമായാണ് അനൂപ് സ്വന്തം ഫേസ്ബുക്ക് പേജില്‍ ഈ വീഡിയോ ഇട്ടിരിക്കുന്നത്. മാണിസാര്‍ രാജിവെച്ച് ജനാധിപത്യത്തെ നാണംകെടുത്തരുതെന്നാണ് അനൂപ് വീഡിയോയിലൂടെ പറയുന്നത്.
#entevakavoice എന്ന പേരിലുള്ള സെല്‍ഫി വീഡിയോകളാണ് #entevaka500 എന്ന ക്യാംപെയ്‌ന്റെ ഭാഗമായി വരുന്നത്. കേരളമെന്നു കേട്ടാലോ അഭിമാന പൂരിതമാകണം അന്തരംഗം. മാണിസാറെന്നു കേട്ടാലോ തിളക്കണം, ചോര നമുക്ക് ഞരമ്പുകളില്‍ എന്ന കവി അനൂപ് ചന്ദ്രന്‍ വീഡിയോടപ്പം ചേര്‍ത്തിട്ടുണ്ട്.
നേരത്തെ സംവിധായകന്‍ ആഷിക് അബുവും മാണിക്കെതിരെ രംഗത്തെത്തിയിരുന്നു. 'അഷ്ടിക്ക് വകയില്ലാതെ കഷ്ട്ടപെടുന്ന മാണി സാറിന് കുറച്ചു കോടികള്‍ കൂടി നാട്ടുകാരായ നമ്മള്‍ പിരിച്ച് കൊടുക്കണമെന്ന് പറഞ്ഞ ആഷിക് തന്റെ വകയായി 500 രൂപ സംഭാവനയായി നല്‍കുന്നുവെന്നാണ് പോസ്റ്റ് ചെയ്തത്.
പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയ ഇക്കാര്യം ഏറ്റെടുക്കുകയും നിരവധി കമന്റുകള്‍ ലഭിക്കുകയും ചെയ്തിരുന്നു. അബുവിന് പിന്തുണ നല്‍കി കൊണ്ടാണ് പോസ്റ്റിന് കമന്റ് കൂടുതലും ലഭിച്ചത്. ആഷികിന്റെ നിലപാടിനെ പിന്തുണച്ച് പലരും മാണി സാറിന് സംഭാവന ഓഫര്‍ ചെയ്യുകയും ചെയ്തു.

Keywords: Anoop Chandran against km Mani #enetevaka500, Ashiq Abu, Facebook, Minister, K.M.Mani, film, Actor, Director, Poster, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.