വാറണ്ട് കേസില്‍ പ്രതിയായ മോഷ്ടാവ് പോലീസിനെ ആക്രമിച്ച് പുഴയില്‍ ചാടി
Sep 20, 2012, 13:33 IST
കാസര്‍കോട്: വാറണ്ട് കേസില്‍ പ്രതിയായ മോഷ്ടാവ് പോലീസിനെ ആക്രമിച്ച് പുഴയില്‍ ചാടി. നിരവധി കവര്‍ച്ചാ കേസിലും അക്രമ കേസിലും പ്രതിയായ കുമ്പള ഉളുവാറിലെ അബ്ദുല്‍ ലത്തീഫ് എന്ന ഓണന്ത ലത്തീഫാണ്(35) പുഴയില്‍ ചാടിയത്.
കര്‍ണാടക ബെല്‍ഗാം കോടതിയുടെ അറസ്റ്റ് വാറണ്ടിനെ തുടര്‍ന്നാണ് കുമ്പള എസ്.ഐ പി.പി. നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ലത്തീഫിനെ പിടികൂടാന്‍ വ്യാഴാഴ്ച പുലര്‍ച്ചെ വീട് വളഞ്ഞത്.
വാതില്‍ തുറന്ന് പുറത്തിറങ്ങിയ അബ്ദുല്‍ ലത്തീഫ് പോലീസിനെ ആക്രമിച്ച് തൊട്ടടുത്ത പുഴയില്‍ ചാടി. പോലീസ് പിന്തുടര്ന്നപ്പോഴാണ് ലത്തീഫ് പുഴയിലേക്ക് എടുത്തുചാടിയത്. അബ്ദുല്‍ ലത്തീഫിനെ പിന്നീട് കണ്ടെത്താന്‍ കഴിഞ്ഞില്ല. ലത്തീഫ് രക്ഷപ്പെട്ടിരിക്കാം എന്നാണ് പോലീസ് പറയുന്നത്.
359 വകുപ്പ് പ്രകാരമുള്ള കവര്‍ച്ചാ കേസിലാണ് ലത്തീഫിനെതിരെ ബെല്‍ഗാം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കേസില്‍ കോടതിയില്‍ ഹാജരാകാത്തിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പോലീസിനെ ആക്രമിച്ചതിനും ഔദ്യോഗിക നിര്‍വഹണം തടസ്സപ്പെടുത്തിയതിനും കുമ്പള പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും കുമ്പള പോലീസ് അറിയിച്ചു.

Keywords: Case, Police, attack, River, Court, Arrest, kasaragod, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.