Archbishop | 'രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യമായി മറ്റുളളവരുമായി കലഹിക്കാന്‍ പോയവര്‍'; വിവാദ പരമാര്‍ശവുമായി മാര്‍ ജോസഫ് പാംപ്ലാനി; എതിര്‍പ്പുമായി പി ജയരാജന്‍

 


കണ്ണൂര്‍: (www.kvartha.com) രാഷ്ട്രീയ രക്തസാക്ഷികള്‍ക്കെതിരെ വിവാദ പ്രസംഗവുമായി തലശേരി അതിരൂപത ആര്‍ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ചെറുപുഴയില്‍ കെ വി വൈ എം നടത്തിയ പരിപാടിയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് രാഷ്ട്രീയ രക്തസാക്ഷികള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി അദ്ദേഹം രംഗത്തുവന്നത്.
     
Archbishop | 'രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യമായി മറ്റുളളവരുമായി കലഹിക്കാന്‍ പോയവര്‍'; വിവാദ പരമാര്‍ശവുമായി മാര്‍ ജോസഫ് പാംപ്ലാനി; എതിര്‍പ്പുമായി പി ജയരാജന്‍

അനാവശ്യമായി എതിരാളികളുമായി കലഹിക്കാന്‍ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്നും എന്നാല്‍ അവരെപ്പോലെയല്ല അപോസ്തലന്മാരെന്നും പാംപ്ലാനി പറഞ്ഞു. പ്രകടനത്തിനിടെ പൊലീസ് പിന്തുടര്‍ന്നപ്പോള്‍ തോട്ടില്‍ വീണുമരിച്ചവരെയും രക്തസാക്ഷികളാക്കുന്നുവെന്ന വിവാദ പരമാര്‍ശവും പാംപ്ലാനി നടത്തിയിട്ടുണ്ട്.

അതിനിടെ, ആര്‍ച് ബിഷപിന്റെ പ്രസംഗത്തിനെതിരെ സിപിഎം രംഗത്തുവന്നിട്ടുണ്ട്. മഹാത്മാഗാന്ധിയെ ആര്‍ച് ബിഷപ് രക്തസാക്ഷിയായി പരിഗണിക്കുന്നുണ്ടോയെന്നു പി ജയരാജന്‍ ചോദിച്ചു. നേരത്ത വിവാദ പ്രസ്താവനകള്‍ നടത്തിയ വ്യക്തിയാണ് ബിഷപെന്നും പി ജയരാജന്‍ പറഞ്ഞു.

നേരത്തെ റബറിന് 300 രൂപയാക്കിയാല്‍ ബിജെപിക്ക് കേരളത്തില്‍ നിന്നും ഒരംഗത്തെ ലോക്സഭയിലേക്ക് അയക്കാന്‍ അതിരൂപതാ പിന്തുണയ്ക്കുമെന്ന് ചെമ്പേരിയില്‍ നടന്ന കര്‍ഷക പ്രതിഷേധസംഗമത്തില്‍ മാര്‍ ജോസഫ് പാംപ്ലാനി പ്രസംഗിച്ചിരുന്നു. ഇതു വന്‍ രാഷ്ട്രീയ കോളിളക്കമാണുണ്ടാക്കിയത്. ഇതേ തുടര്‍ന്ന് ഇടതുപാര്‍ടികള്‍ ബിഷപിനെതിരെ തിരിയുകയും ബിജെപി പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഈ വിവാദം കെട്ടടങ്ങുന്നതിനു മുന്‍പാണ് പ്രത്യക്ഷത്തില്‍ സിപിഎം രക്തസാക്ഷികളെ അവഹേളിക്കുന്ന വിധത്തില്‍ തലശേരി അതിരൂപതാ ബിഷപ് മറ്റൊരു പ്രകോപനപരമായ പ്രസംഗം കൂടി നടത്തിയത്. ഇതും വരും ദിവസങ്ങളില്‍ ഏറെ രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്.

Keywords: Thalassery Archbishop, Mar Joseph Pamplany, Kerala News, Malayalam News, Another controversial remarks by Thalassery Archbishop.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia