പാലാ കോണ്‍വെന്റില്‍ കന്യാസ്ത്രീ മരിച്ച സംഭവം; പ്രതി പോലീസില്‍ കീഴടങ്ങി
Sep 18, 2015, 15:07 IST
പാല: (www.kvartha.com 18.09.15) പാലാ ലിസ്യൂ കാര്‍മ്മല്‍ കോണ്‍വെന്റില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കാണപ്പെട്ട സിസ്റ്റര്‍ അമല (69)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ പോലീസില്‍ കീഴടങ്ങി. സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയത് താനാണെന്ന് പറഞ്ഞ് കോട്ടയം സ്വദേശി നാസറാണ് കീഴടങ്ങിയത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറഞ്ഞു. കോട്ടയത്ത് നിന്നുള്ള പോലീസ് സംഘം ചോദ്യം ചെയ്യലിനായി പുറപ്പെട്ടിട്ടുണ്ട്.
സിസ്റ്റര്‍ അമല മരിച്ച ദിവസം രാത്രി മഠത്തില്‍ അപരിചിതനെ കണ്ടതായി കോണ്‍വെന്റിലെ ഒരു കന്യാസ്ത്രീ വ്യക്തമാക്കിയിരുന്നു. ഒരാള്‍ ടെറസില്‍ നില്‍ക്കുന്നത് ജനാലയിലൂടെ കണ്ടുവെന്ന് സിസ്റ്റര്‍ ജൂലിയയാണ് പോലീസിന് മൊഴി നല്‍കിയത്. അതേ ദിവസം സിസ്റ്റര്‍ റൂബിയയുടെ മുറിയില്‍ മോഷണം നടന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. മഠത്തിന്റെ താഴത്തെ നിലയിലെ ഗ്രില്ല് തകര്‍ത്ത നിലയിലായിരുന്നു
അതേസമയം പ്രസ്തുത കോണ്‍വെന്റില്‍ ഇതിനുമുമ്പും ആക്രമണമുണ്ടായിട്ടുണ്ടെന്നാണ് പോലീസിന്
വിവരം ലഭിച്ചിരിക്കുന്നത്. അന്ന് നടന്ന ആക്രമണത്തില്‍ മഠത്തിലെ 72 വയസുള്ള ഒരു കന്യാസ്ത്രീയുടെ തലയ്ക്ക് പരുക്കേറ്റിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ സിസ്റ്റര്‍ അമലയുടെ തലയ്ക്കും പരിക്കേറ്റനിലയിലാണ് മൃതദേഹം കാണപ്പെട്ടത്. അതുകൊണ്ടുതന്നെ സിസ്റ്റര്‍ അമല മരിക്കുന്നതിന് രണ്ടുദിവസം മുന്‍പു നടന്ന ഈ സംഭവത്തിന് ഇപ്പോഴത്തെ ആക്രമണവുമായി ബന്ധമുണ്ടോയെന്നു പോലീസ് പരിശോധിച്ചുവരികയാണ്.
മാത്രമല്ല കന്യാസ്ത്രീയെ പുറത്തുനിന്നുള്ള അക്രമി കൊലപ്പെടുത്തിയതാവാമെന്നതിന് കൂടുതല്‍ തെളിവുകളും പോലീസിനു ലഭിച്ചിട്ടുണ്ട്. തിരിച്ചറിയാനാവാത്ത ഒരു വിരലടയാളം മുറിയിലെ വാതിലില്‍ നിന്നു ലഭിച്ചതാണ് ഇതില്‍ പ്രധാനം. കോണ്‍വെന്റിന്റെ ഭിത്തിയിലെ പൈപ്പിലൂടെ ആരോ കയറിയ പാടുകള്‍ കഴിഞ്ഞദിവസം പോലീസ് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് കോണ്‍വെന്റില്‍ കഴിഞ്ഞദിവസം ജോലിക്കെത്തിയ തൊഴിലാളികളെയടക്കം പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Keywords: Another nun previously attacked at the same convent, says Police , Dead Body, Kerala.
സിസ്റ്റര്‍ അമല മരിച്ച ദിവസം രാത്രി മഠത്തില്‍ അപരിചിതനെ കണ്ടതായി കോണ്‍വെന്റിലെ ഒരു കന്യാസ്ത്രീ വ്യക്തമാക്കിയിരുന്നു. ഒരാള്‍ ടെറസില്‍ നില്‍ക്കുന്നത് ജനാലയിലൂടെ കണ്ടുവെന്ന് സിസ്റ്റര്‍ ജൂലിയയാണ് പോലീസിന് മൊഴി നല്‍കിയത്. അതേ ദിവസം സിസ്റ്റര്‍ റൂബിയയുടെ മുറിയില്‍ മോഷണം നടന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. മഠത്തിന്റെ താഴത്തെ നിലയിലെ ഗ്രില്ല് തകര്‍ത്ത നിലയിലായിരുന്നു
അതേസമയം പ്രസ്തുത കോണ്‍വെന്റില്‍ ഇതിനുമുമ്പും ആക്രമണമുണ്ടായിട്ടുണ്ടെന്നാണ് പോലീസിന്
ഇപ്പോള്‍ സിസ്റ്റര്‍ അമലയുടെ തലയ്ക്കും പരിക്കേറ്റനിലയിലാണ് മൃതദേഹം കാണപ്പെട്ടത്. അതുകൊണ്ടുതന്നെ സിസ്റ്റര്‍ അമല മരിക്കുന്നതിന് രണ്ടുദിവസം മുന്‍പു നടന്ന ഈ സംഭവത്തിന് ഇപ്പോഴത്തെ ആക്രമണവുമായി ബന്ധമുണ്ടോയെന്നു പോലീസ് പരിശോധിച്ചുവരികയാണ്.
മാത്രമല്ല കന്യാസ്ത്രീയെ പുറത്തുനിന്നുള്ള അക്രമി കൊലപ്പെടുത്തിയതാവാമെന്നതിന് കൂടുതല്‍ തെളിവുകളും പോലീസിനു ലഭിച്ചിട്ടുണ്ട്. തിരിച്ചറിയാനാവാത്ത ഒരു വിരലടയാളം മുറിയിലെ വാതിലില്‍ നിന്നു ലഭിച്ചതാണ് ഇതില്‍ പ്രധാനം. കോണ്‍വെന്റിന്റെ ഭിത്തിയിലെ പൈപ്പിലൂടെ ആരോ കയറിയ പാടുകള്‍ കഴിഞ്ഞദിവസം പോലീസ് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് കോണ്‍വെന്റില്‍ കഴിഞ്ഞദിവസം ജോലിക്കെത്തിയ തൊഴിലാളികളെയടക്കം പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Also Read:
പയ്യന്നൂര്‍ രാമന്തളിയില്‍ സി.പി.എം-എസ്.ഡി.പി.ഐ സംഘര്‍ഷം: ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; പോലീസ് ജീപ്പ് തകര്‍ത്തു, ഹര്‍ത്താല്‍ പൂര്‍ണം
Keywords: Another nun previously attacked at the same convent, says Police , Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.