Died | ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയിക്കുന്ന യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ മരിച്ചു
Oct 25, 2023, 20:21 IST
കൊച്ചി: (KVARTHA) ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയിക്കുന്ന യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം തീക്കോയി മനക്കാട്ട് രാഹുല്‍ ഡി നായരാണ് (22) മരിച്ചത്. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്ന ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനം തകരാറിലായിരുന്നു. ഹൃദയാഘാതവുമുണ്ടായി.
കെ എസ് ഇ ബിയില്‍ നിന്നും ഓവര്‍സിയറായി വിരമിക്കുകയും
കെടിയുസി(എം) പാലാ ടൗണ്‍ മണ്ഡലം സെക്രടറിയുമായ ചെമ്പിളാവ് ചിറക്കരക്കുഴിയില്‍ കെകെ ദിവാകരന്‍ നായരുടെയും എംപി സില്‍വിയുടെയും മകനാണ്. സഹോദരങ്ങള്‍: കാര്‍ത്തിക്, ഭവ്യ. സംസ്‌കാരം പിന്നീട്.

പ്രത്യേക സാമ്പത്തിക മേഖലയിലെ കംപനി ജീവനക്കാരനായ രാഹുല്‍ ചിറ്റേത്തുകരയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വാടകയ്ക്കു താമസിക്കുകയായിരുന്നു. മാവേലിപുരത്തെ ഒരു ഹോടെലില്‍ നിന്നും
ഒക്ടോബര്‍ 18ന് ഓണ്‍ലൈന്‍ ഓര്‍ഡറിലൂടെ വരുത്തിയ ഷവര്‍മ കഴിച്ചതിനു ശേഷമാണു രാഹുല്‍ അവശനിലയിലായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. 19ന് ചികിത്സ തേടിയ ശേഷം താമസസ്ഥലത്തു മടങ്ങിയെത്തിയ രാഹുല്‍ അവശനിലയിലായതിനെ തുടര്‍ന്ന് 22ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഹോടെല്‍ അടച്ചു. ഹോടെലുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസിന്റെ ഫൊറന്‍സിക് വിഭാഗവും പരിശോധന നടത്തിയെങ്കിലും അന്നത്തെ ഷവര്‍മ സാംപിള്‍ ലഭ്യമായില്ല. ഹോടെലിലുണ്ടായിരുന്ന ഭക്ഷണത്തിന്റെ സാംപിള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. അടിയന്തരമായി റിപോര്‍ട് നല്‍കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചിരുന്നു.

Keywords: Another suspected shawarma death in Kerala: Man dies of food poisoning after eating dish, Kochi, News, Another Suspected Shawarma Death, Rahul D Nair, Hospital, Police, Hotel, Hospital, Treatment, Food, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.