സി എ എ വിരുദ്ധ സമരക്കാരെ വേട്ടയാടുന്നു: എസ് ഡി പി ഐ പ്രതിഷേധ തെരുവുകള്‍ നടത്തും
May 6, 2020, 11:43 IST
കണ്ണൂര്‍: (www.kvartha.com 06.05.2020) സിഎഎ വിരുദ്ധ സമരത്തിനു നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി നേതാക്കളെയും, സാമൂഹിക പ്രവര്‍ത്തകരെയും, ആക്ടിവിസ്റ്റുകളെയും പ്രതികാര നടപടിയെന്നോണം ഡെല്‍ഹി കലാപത്തിന്റെ ബന്ധം ആരോപിച്ചു യുഎപിഎ ചുമത്തി ജയിലിലടച്ച നടപടിക്കെതിരെ ലോക് ഡൗണ്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വീടുകളില്‍ മെയ് ഏഴിന് വൈകുന്നേരം 4.30 മണിക്ക് പ്രതിഷേധ തെരുവുകള്‍ സംഘടിപ്പിക്കുമെന്ന് എസ് ഡി പി ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോഴും ബിജെപിയും കേന്ദ്ര സര്‍ക്കാരും സിഎഎ സമര നേതാക്കളായ മുസ്ലിംങ്ങളെ മാത്രം തിരഞ്ഞുപിടിച്ചു അറസ്റ്റ് ചെയ്തു പ്രതികാരം തീര്‍ക്കുകയാണ്.
രാജ്യത്ത് കൊറോണ മരണ നിരക്ക് ആയിരത്തിനു മുകളില്‍ ഉയരുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കൊടുക്കുന്നത് മുസ്ലിം വിരുദ്ധ അജണ്ടകള്‍ക്കാണ്. നിരപരാധിയായ ജാമിയ മില്ലിയ കോര്‍ഡിനേഷന്‍ കമ്മിറ്റി മീഡിയ കണ്‍വീനര്‍ സഫൂറ സര്‍ഗാറെ അവര്‍ ഗര്‍ഭിണിയായിട്ടു കൂടി അറസ്റ്റ് ചെയ്തു ജയിലിലാക്കിയത് അതിക്രൂരമാണ്. ലോക് ഡൗണ്‍ മറവില്‍ രാജ്യത്ത് ഉയര്‍ന്നുവന്ന സമര പ്രവാഹങ്ങളെ അറസ്റ്റ് കൊണ്ട് കുഴിച്ചു മൂടാമെന്ന സംഘപരിവാര്‍ പദ്ധതി മൗഢ്യമാണ്. രാജ്യത്തിന്റെ സാമൂഹിക സുരക്ഷ പരിഗണിച്ച് സമരക്കാര്‍ താത്കാലികമായി നിര്‍ത്തിവെച്ച സമരങ്ങള്‍ വര്‍ദ്ധിത വീര്യത്തോടെ രാജ്യത്തു ഉയര്‍ന്നുവരിക തന്നെ ചെയ്യും.
സമരത്തിന് മുന്നില്‍ നിന്നവരെ അറസ്റ്റ് ചെയ്താല്‍ സിഎഎ വിരുദ്ധ സമരങ്ങള്‍ നിലക്കുമെന്നും എന്‍ആര്‍സി നടപ്പിലാക്കാന്‍ സാധിക്കുമെന്നുമുള്ള ബിജെപി കണക്കുകൂട്ടല്‍ രാജ്യത്തെ മതേതര വിശ്വാസികളുടെ സമര വീര്യത്തെ പറ്റിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ധാരണക്കുറവ് മൂലമാണെന്ന് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
Keywords: Kannur, News, Kerala, CAA, SDPI, Protest, Politics, BJP, Strike, Arrest, Central Government, Anti CAA strike; SDPI protest

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.