Flash Mob: ലഹരി വിരുദ്ധ കാംപയ്ന്‍: വിദ്യാര്‍ഥികളുടെ ഫ്‌ലാഷ് മോബ് ശ്രദ്ധേയമായി

 


അത്തോളി: (www.kvartha.com) അത്തോളി ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ ലഹരി വിരുദ്ധ ഫ്‌ലാഷ് മോബ് ശ്രദ്ധേയമായി. സംസ്ഥാന സര്‍കാരിന്റെ ലഹരി വിരുദ്ധ കാംപയിന്റെ ഭാഗമായാണ് ഫ്‌ലാഷ് മോബ് നടത്തിയത്. സ്‌കൂളിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ തിരഞെടുക്കപ്പെട്ട വിദ്യാര്‍ഥിനികളാണ് ഫ്‌ലാഷ് മോബില്‍ അണിനിരന്നത്.

ജില്ലാ പഞ്ചായത് അംഗം സിന്ധു സുരേഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ എം ജയപ്രകാശന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ടി എം അജിത കുമാരി, വി എച് എസ് ഇ പ്രിന്‍സിപല്‍ കെ ഫൈസല്‍, അധ്യാപകരായ വിനീത ലക്ഷ്മി, കെ എം മണി, എന്‍ ശ്രീരഞ്ജിനി, എക്‌സെസ് ജീവനക്കാരി പി അഖില എന്നിവര്‍ സംസാരിച്ചു.

Flash Mob: ലഹരി വിരുദ്ധ കാംപയ്ന്‍: വിദ്യാര്‍ഥികളുടെ ഫ്‌ലാഷ് മോബ് ശ്രദ്ധേയമായി

മയക്കുമരുന്നിന് അടിമയായ വിദ്യാര്‍ഥിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരികയാണ് ഫ്‌ലാഷ് മോബിന്റെ പ്രമേയം. 9 എ ക്ലാസിലെ എ എസ് അശ്വിനിയുടെ നേതൃത്വത്തില്‍ 20 കുട്ടികളാണ് ഫ്‌ലാഷ് മോബ് അവതരിപ്പിച്ചത്. സ്‌കൂളിലെ ബി എഡ് ട്രെയിനികളായ എസ് അഞ്ജലി, എന്‍ നിയതി, കെ അലീഷ എന്നിവരാണ് പരിശീലകര്‍.

Keywords: News, Kerala, Students, Drugs, Inauguration, School, Anti-drug campaign: Student's flash mob conducted.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia